ഷോക്കേറ്റ ആളെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്കും ഷോക്കേറ്റു; സഹോദരൻ രക്ഷകനായി

പറവൂർ: ഷോക്കേറ്റ് പിടഞ്ഞയാളെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് ഷോക്കേറ്റു. സഹോദര‍​െൻറ സമയോചിത ഇടപെടൽ ഇരുവെരയും രക്ഷിച്ചു. സഹോദരനും നിസ്സാര പരിക്കേറ്റു. മന്നം ക്ഷേത്രത്തിന് സമീപം തോട്ടത്തിൽപറമ്പ് സുനിൽ കുമാറി​െൻറ വീട്ടിലാണ് സംഭവം. സുനിലി​െൻറ മകൾ സംഗീതയുടെ കല്യാണം പ്രമാണിച്ച് വീട് പെയിൻറ് ചെയ്യാൻ എത്തിയതായിരുന്നു കരുമാല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ. ഇരുമ്പുകോണിയിൽ കയറി മുറി പെയിൻറ് ചെയ്യുന്നതിനിടെ ഫാനിൽ പിടിച്ചപ്പോൾ ഷോക്കേറ്റു. കോണിയിൽ നിന്ന് വിറക്കുന്ന ഉണ്ണികൃഷ്ണനെ കണ്ട സംഗീത താഴെ ഇറക്കാൻ കോണിയിൽ പിടിച്ചപ്പോൾ സംഗീതക്കും ഷോക്കേറ്റു. ഇത് കണ്ട സംഗീതയുടെ സഹോദരൻ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് ഇരുവരെയും രക്ഷിച്ചത്. ഞായറാഴ്ചയാണ് സംഗീതയുടെ വിവാഹനിശ്ചയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.