സോളാര്‍ റിപ്പോര്‍ട്ട്​: കോടതിയെ സമീപിക്കുമെന്ന്​ ഹൈബി ഇൗഡൻ എം.എൽ.എ

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമർശങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഹൈബി ഇൗഡൻ എം.എൽ.എ. അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്. അന്വേഷണ കമീഷനുമായി നല്ല രീതിയില്‍ സഹകരിച്ചിരുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ രണ്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. എത്രയും വേഗം കേസിന് അന്ത്യമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഹൈബി പറഞ്ഞു. അതേസമയം ഹൈബി ഈഡന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സരിത നായര്‍ ഹാജരാകണമെന്ന് എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു. ഈ മാസം 18നാണ് ഹാജരാകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.