നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി

ആലങ്ങാട്: കേരള ആക്‌ഷൻ ഫോഴ്‌സി​െൻറ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നൽകുന്ന 69ാം ഭവനത്തി​െൻറ താക്കോൽ കൈമാറി. മുപ്പത്തടം കെ.എസ്‌.ഇ.ബി ഓഫിസിനുസമീപം ആലിങ്ങൽ കോളനിയിലെ ശശി, -മിനി ദമ്പതികളുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. ആലുവ സ​െൻറ് സേവ്യേഴ്സ് കോളജ്, ജനസേവ ശിശുഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് വീട് നിർമിച്ചത്. എഫ്.എ.സി.ടി (യു.സി) ജനറൽ മാനേജർ കേശവൻ നമ്പൂതിരി താക്കോൽ കൈമാറി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ ഫോഴ്‌സ് പ്രസിഡൻറ് ഡോ. ടോണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സി.എം. ഹൈദർ അലി മുഖ്യപ്രഭാഷണം നടത്തി. സ​െൻറ് സേവ്യേഴ്സ് കോളജ് മാത്തമാറ്റിക്സ് എച്ച്.ഒ.ഡി അപർണ ലക്ഷ്മണൻ, ജനസേവ ചെയർമാൻ ജോസ് മാവേലി, കോഓഡിനേറ്റർ ജോബി തോമസ്, എ.എസ്‌. രവിചന്ദ്രൻ, അസീസ് അൽബാബ്, ജാവൻ ചാക്കോ, ടി.ജെ. ടൈറ്റസ്, വി.എം. ശശി, പി.എസ്‌. മുരളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.