ചവർപ്പാടത്ത് വീണ്ടും നെൽകൃഷി

ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും ആഭിമുഖ്യത്തില്‍ ആത്മ പദ്ധതി പ്രകാരം ചവർപ്പാടശേഖരത്തില്‍ 20 വര്‍ഷം തരിശായിരുന്ന 16 ഏക്കറിൽ നെല്‍കൃഷി ആരംഭിച്ചു. അന്‍വര്‍ സാദത്ത് എം.എൽ.എ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. മെട്രോ യാര്‍ഡി​െൻറ പിന്നിൽ തരിശുകിടന്ന ചവര്‍പ്പാടശേഖരത്തിലാണ് ഞാറുനട്ടത്. ആത്മയുടെ ഡ്രിസ്ട്രിക്ട് സ്‌െപസിഫിക് ആക്ടിവിറ്റി പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. അടയാളം പുരുഷ സ്വയംസഹായ സംഘത്തി​െൻറ 17 യുവാക്കളാണ് നേതൃത്വം വഹിക്കുന്നത്. പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയിറക്കുന്നത്. മണ്ണ് പരിശോധന അടിസ്‌ഥാനമാക്കി ശാസ്ത്രീയ പരിചരണമാണ് അവലംബിക്കുന്നത്. ഉമ നെല്ലിനമാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഉൽപാദനത്തില്‍ ചരിത്രവിജയം നേടിയ 15 ഏക്കര്‍ സ്‌ഥലത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അടയാളം പ്രവര്‍ത്തകര്‍ നെല്‍കൃഷി ആരംഭിച്ചുകഴിഞ്ഞു. 31 ഏക്കര്‍ സ്‌ഥലമാണ് ചവർപ്പാടശേഖരത്തില്‍ ഈ വര്‍ഷം കതിരണിയാന്‍ പോകുന്നതെന്ന് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ പറഞ്ഞു. ശാസ്ത്രീയ കൃഷിമുറകളുടെ അടിസ്‌ഥാനത്തില്‍ ഉൽപാദന ചെലവ് ഗണ്യമായി കുറച്ച് ഹെക്ടറിന് 10 ടണ്‍ വിളവ് ലഭിക്കത്തക്ക വിളപരിപാലന മുറകളാണ് വിഭാവന ചെയ്തതെന്ന് കൃഷി ഓഫിസര്‍ ജോണ്‍ ഷെറി വ്യക്തമാക്കി. ആത്മ പ്രോജക്ട് ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, എഫ്‌.ഐ.ടി ചെയര്‍മാന്‍ ടി.കെ. മോഹനന്‍, പഞ്ചായത്ത് വികസന സ്‌ഥിരം സമിതി അധ്യക്ഷന്‍ കെ.എ. ഹാരിസ്, ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷ റംല അമീര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജലീല്‍, സി.പി. നൗഷാദ് കൃഷി അസിസ്‌റ്റൻറ് ഡയറക്ടര്‍ സജിനി ആര്‍. നായര്‍, വാര്‍ഡ് അംഗങ്ങളായ ബാബു പുത്തനങ്ങാടി, ഷൈനി ശിവാനന്ദന്‍, മുന്‍ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എ. അലിയാര്‍, ശാന്ത ഉണ്ണികൃഷ്ണന്‍, അടയാളം രക്ഷാധികാരി ടി.എം. അന്‍സാര്‍, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.