EK EA KLDY 1

ശ്രീശങ്കര പാലത്തിന് സമാന്തരമായി പാലവും ബൈപാസും നിർമിക്കണമെന്ന് കാലടി: കാലടി ജങ്ഷനിലെയും എം.സി റോഡിലെയും രൂക്ഷ ഗതാഗതസ്തംഭനം പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ റോജി എം. ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗതാഗത തടസ്സം പരിഹരിക്കാൻ ശ്രീശങ്കര പാലത്തിന് സമാന്തരപാലവും ബൈപാസും നിർമിക്കണമെന്ന് അഭിപ്രായമുയർന്നു. വൺവേ ആരംഭിക്കുന്നതിന് മറ്റൂർ ജങ്ഷനിൽനിന്ന് ചെമ്പിച്ചേരി വഴി കൈപ്പട്ടൂർ റോഡ് നിർമാണം പൂർത്തിയാക്കണം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറുമായി ബന്ധപ്പെടുന്നുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ശ്രീശങ്കര പാലത്തിലെയും എം.സി റോഡിലെയും കുഴികൾ അടിയന്തരമായി അടക്കണം. സർവകലാശാല റോഡ് നന്നാക്കാനും ഗേറ്റിനോട് ചേർന്ന ഭാഗത്ത് ജല വകുപ്പി​െൻറ പൈപ്പുകൾ മാറ്റി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് റോഡ് വീതി കൂട്ടാനും തുക അനുവദിച്ചിട്ടുണ്ട്. ഉടൻ പണി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ശബരിമല തീർഥാടനം കണക്കിലെടുത്ത് ഗതാഗതം നിയന്ത്രിക്കാൻ താൽക്കാലികമായി ആറ് ട്രാഫിക് വാർഡൻമാരെ നിയമിക്കും. മറ്റൂർ മുതൽ കാലടി പാലം വരെ മീഡിയൻ സ്ഥാപിക്കണം. കാഞ്ഞൂർ -പഞ്ചായത്ത് ഓഫിസ് റിങ് റോഡ് സഞ്ചാരയോഗ്യമാക്കണം. കെ.എസ്.ആർ.ടി.സി ബസുകൾ പഞ്ചായത്ത് സ്റ്റാൻഡിൽ കയറണം. മരോട്ടിച്ചുവട് മുതൽ കാലടി വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു മാണിക്യമംഗലം, ജില്ല പഞ്ചായത്ത് അംഗങ്ങളായ സാംസൺ ചാക്കോ, ശാരദ മോഹൻ, ബ്ലോക്ക് അംഗം റെന്നി ജോസ്, പഞ്ചായത്ത് അംഗങ്ങളായ അൽഫോൻസ പൗലോസ്, മിനി ബിജു, സിജോ ചൊവ്വരാൻ, കെ.ടി. എൽദോസ്, മെർലി ആൻറണി, പി.വി. സ്റ്റാർലി, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വി.പി. തങ്കച്ചൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. സാബു, ശൃംഗേരി മഠം മാനേജർ സുബ്രഹ്മണ്യഅയ്യർ, സി.ഐ സജി മാർക്കോസ്, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു. ചിത്രം--51-- കാലടിയിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.