അറബിക് കലോത്സവത്തിൽ അകവൂർ സ്‌കൂൾ

ആലുവ: അറബിക് കലോത്സവത്തിൽ ശ്രീമൂലനഗരം അകവൂർ ഹൈസ്‌കൂൾ ജേതാക്കളായി. ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം പങ്കിട്ടും യു.പി വിഭാഗത്തിൽ രണ്ടാമതെത്തിയുമാണ് അവർ പോയൻറ് വാരിക്കൂട്ടിയത്. രണ്ട് വിഭാഗത്തിലുമായി 136 പോയൻറാണ്‌ ലഭിച്ചത്. യു.പി വിഭാഗത്തിൽ ഒന്നാം സ്‌ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്‌ഥാനവും പങ്കിട്ട് ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാമതെത്തി. രണ്ട് വിഭാഗത്തിലുമായി 129 പോയൻറാണ് ലഭിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളും 75 പോയേൻറാടെയാണ് ഒന്നാം സ്‌ഥാനം പങ്കിട്ടത്. 68 പോയേൻറാടെ ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്കൂളും നൊച്ചിമ ഗവ. ഹൈസ്കൂളും രണ്ടാം സ്‌ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ 61 പോയേൻറാടെ എടത്തല കെ.എൻ.എം എം. ഇ.എസ് യു.പി സ്‌കൂളും ആലുവ ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്‌ഥാനം പങ്കിട്ടു. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ 61 പോയേൻറാടെ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. എൽ.പി വിഭാഗത്തിൽ 45 പോയൻറാടെ ചാലക്കൽ ദാറുസ്സലാം സ്കൂൾ ഒന്നാമതെത്തി. തോട്ടക്കാട്ടുകര ഹോളി ഗോസ്‌റ്റ് 43 പോയേൻറാടെ രണ്ടാം സ്‌ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.