പിടിച്ചുപറി കേസില്‍ യുവാവ് അറസ്​റ്റില്‍

ചെങ്ങന്നൂര്‍: പിടിച്ചുപറി കേസിൽ യുവാവ് പിടിയിലായി. ആറന്മുള ആറാട്ടുപുഴ വാഴയില്‍ കോശിവില്ലയില്‍ ജിബിന്‍ കോശിയാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ 20ന് ഉച്ചക്ക് 2.30ഓടെ പുത്തന്‍കാവ് തട്ടയില്‍ തങ്കമ്മ വര്‍ഗീസി​െൻറ (81) ഒന്നരപ്പവ​െൻറ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. വീട്ടില്‍നിന്നും ഇവര്‍ പുരയിടത്തിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. ചെങ്ങന്നൂര്‍ സി.ഐ എം. ദിലീപ്ഖാ​െൻറ നേതൃത്വത്തിലെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ വീട്ടില്‍നിന്ന് പിടികൂടിയത്. ഇതിന് മുമ്പും ഇയാൾ പിടിച്ചുപറി നടത്തിയിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 21ന് പാലക്കാട് സ്വദേശിയായ ആറുച്ചാമിയുടെ (രാജു -48) ബാഗ് സമാന രീതിയിൽ തട്ടിയെടുത്തിരുന്നു. വൈദ്യുതി മുടങ്ങും വള്ളികുന്നം: വള്ളികുന്നം സെക്ഷ​െൻറ പരിധിയിലുള്ള ആൽത്തറവിള, പള്ളിവിള, വാഴവേലി, കാർത്യാനിപുരം, മങ്ങാരം, നാമ്പുകുളങ്ങര, തോപ്പിൽ, റബർമുക്ക്, വടുതല എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.