അഴിമുഖത്ത് സർവേ ബോട്ട് ഇടിച്ച് ഓടിവള്ളം മുങ്ങി: അഞ്ചുപേരെ രക്ഷിച്ചു

മട്ടാഞ്ചേരി: കൊച്ചിൻ പോർട്ടി​െൻറ സർവേ ബോട്ടിടിച്ച് ഓടിവള്ളം മുങ്ങി. ഫോർട്ട്കൊച്ചി അഴിമുഖത്തിന് സമീപം വല്ലാർപാടം ഇൻറർനാഷനൽ ടെർമിനലിനടുത്ത് വ്യാഴാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. ഗീവർഗീസ് ബോട്ട് ക്ലബി​െൻറ സ​െൻറ് ജോർജ് എന്ന വള്ളമാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കോസ്റ്റൽ പൊലീസി​െൻറ ബോട്ടിൽ രക്ഷിച്ച് കരക്കെത്തിച്ചു. വള്ളത്തിലുണ്ടായിരുന്ന മണികണ്ഠൻ (30), റോബി (31), ഷിമോൻ (25), കിഷോർ (27), വിഷ്ണു (26) എന്നിവരെയാണ് രക്ഷിച്ചത്. ആർക്കും പരിക്കില്ല. കോസ്റ്റൽ െപാലീസ് എസ്.ഐ മോർഗൻ, എച്ച്.സി. ഗിൽബർട്ട്, ആൻറണി, ജേക്കബ്, വിനോദ് ഖന്ന എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളിയായി. വാട്ടർ പ്യൂരിഫയർ നൽകി മട്ടാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫോർട്ട്കൊച്ചി യൂനിറ്റി​െൻറ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ പ്യൂരിഫയറും എൽ.ഇ.ഡി ബൾബുകളും നൽകി. സെമിനാർ നാളെ മട്ടാഞ്ചേരി: സ്വതന്ത്ര്യസമര സേനാനിയായിരുന്നു മൗലാന ആസാദി​െൻറ ജന്മദിനമായ നവംബർ 11ന് പനയപ്പിള്ളി മൗലാന ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു. വൈകീട്ട് നാലിന് പനയപ്പിള്ളി ആസാദ് ഹാളിൽ നടക്കുന്ന ചടങ്ങ് ഡോ. എ.കെ. പ്രേമ ഉദ്ഘാടനം ചെയ്യും. സി.ഡി. ചന്ദ്രകല അധ്യക്ഷത വഹിക്കും. മൗലാന ആസാദി​െൻറ മതേതര വീക്ഷണം എന്ന വിഷയത്തിൽ ടി.എ. നീലോഫർ, ആധുനിക സാങ്കേതികവിദ്യ മൗലാന ആസാദ് വരുത്തിയ പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ മുഹ്സിന മുഹമ്മദ് എന്നിവർ സെമിനാർ നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.