കാരുണ്യത്തി​െൻറ പാതയിൽ സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റുകൾ

കൊച്ചി: കാഞ്ഞിരമറ്റം സ​െൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റി​െൻറ ആഭിമുഖ്യത്തിൽ രോഗബാധിതരെ സഹായിക്കുന്ന പരിപാടിക്ക് തുടക്കം. വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ എസ്.പി.സി യൂനിറ്റി​െൻറയും മുളന്തുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷ​െൻറയും ആഭിമുഖ്യത്തിലാണ് പദ്ധതി. രോഗബാധിതരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് ലക്ഷ്യം. വിദ്യാർഥികൾ സമാഹരിച്ച വാക്കർ കൈമാറി. വീടുകളിലിരിക്കുന്ന ഉപയോഗമില്ലാത്ത വാക്കർ, വീൽചെയർ, വാട്ടർബെഡ് എന്നിവ കണ്ടെത്തി ആവശ്യക്കാർക്ക് നൽകുന്നതാണ് പദ്ധതി. മുളന്തുരുത്തി എസ്.െഎ എം.വി. അരുൺദേവ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എ. സജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ഒ. ജോൺ, സീനിയർ പൊലീസ് ഒാഫിസർ ജയകുമാർ, രാജലക്ഷ്മി, കമ്യൂണിറ്റി പൊലീസ് ഒാഫിസർമാരായ നോബി വർഗീസ്, ജയ്മോൾ തോമസ്, ഡി. ബിന്ദു എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.