എം.എൽ.എക്ക് സ്വീകരണവും നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

കോതമംഗലം: മാമലക്കണ്ടം ഹൈസ്കൂളിൽ എം.എൽ.എക്ക് സ്വീകരണവും നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനും സംഘടിപ്പിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള സ്കൂൾ ചുറ്റുമതിൽ നിർമാണോദ്ഘാടനം ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വിശ്രമകേന്ദ്രത്തി​െൻറ നിർമാേണാദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം സൗമ്യ ശശി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അരുൺ ചന്ദ്രൻ, മാരിയപ്പൻ നെല്ലി പിള്ള, പി.ടി.എ പ്രസിഡൻറ് എം.എൻ. ജയകുമാർ, പ്രധാനാധ്യാപകൻ അനിൽ കുമാർ, സോണി നെല്ലിയാനി, വിജയകുമാർ പുന്നക്കൽ, എം.വി. രാജൻ, സുനിൽ മനത്താനത്ത്, സ്കൂൾ ലീഡർ അഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. അറബി കലോത്സവത്തിൽ 15ാം തവണയും മൈലൂർ എം.എൽ.പി.എസ് കോതമംഗലം: ഉപജില്ല സ്കൂൾ കലോത്സവത്തിൽ മൈലൂർ എം.എൽ.പി സ്കൂളിന് 15ാം തവണയും കിരീടം. യു.പി ജനറൽ വിഭാഗത്തിലും സ്കൂൾ കിരീടം നേടി. കലോത്സവ ജേതാക്കളെ പി.ടി.എ അഭിനന്ദിച്ചു. പ്രസിഡൻറ് ടി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. മാനേജർ യൂസഫ് മുളാട്ട്, പ്രധാനാധ്യാപകൻ ജോസ് മാനുവൽ, മാതൃസംഘം ചെയർപേഴ്സൻ കെ.എം. ലൈല, പ്രശാന്ത് എൻ. കൈമൾ, ഇബ്രാഹിം മുളാട്ട് എന്നിവർ സംസാരിച്ചു. 'അഗ്രോ സർവിസ് സ​െൻറർ തുറക്കണം' കോതമംഗലം: നെല്ലിമറ്റത്ത് അടഞ്ഞുകിടക്കുന്ന അഗ്രോ സർവിസ് സ​െൻറർ തുറക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കവളങ്ങാട്, നേര്യമംഗലം മണ്ഡലം കമ്മിറ്റികളുടെയും കർഷക കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജനശ്രദ്ധ യാത്രയും പ്രതിഷേധ ധർണയും നടത്തി. കെ.പി.സി.സി അംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. നെല്ലിമറ്റം പുല്ലുകുത്തിപ്പാറയിൽ ഒമ്പത് മാസമായി അടഞ്ഞുകിടക്കുന്ന സ​െൻറർ തുറക്കാൻ ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു സമരം. കൃഷി മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് എ.ആർ. പൗലോസ് അധ്യക്ഷത വഹിച്ചു. പി.പി. ഉതുപ്പാൻ, എബി എബ്രാഹം, അബു മൊയ്തീൻ, പി.എസ്.എം. സാദിഖ്, കെ.ഐ. ജേക്കബ്, പി.സി. ജോർജ്, എം.എസ്. എൽദോസ്, ബീന ബെന്നി, ജോസ് ഉലഹന്നാൻ, ഷൈജൻറ് ചാക്കോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.