സി.പി.എം കിഴക്കമ്പലം ലോക്കൽ സമ്മേളനത്തിലെ വിഭാഗീയത സംസ്ഥാന കമ്മിറ്റിയിലേക്ക്

കിഴക്കമ്പലം: സി.പി.എം ലോക്കൽ സമ്മേളനത്തിലെ വിഭാഗീയത ഉടൻ ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ ചർച്ചയാകുമന്ന് സൂചന. കോലഞ്ചേരി ഏരിയക്ക് കീഴിലെ 12 ലോക്കൽ കമ്മിറ്റികളിൽ 10 സമ്മേളനങ്ങളും പൂർത്തിയാെയങ്കിലും കിഴക്കമ്പലം, പട്ടിമറ്റം കമ്മിറ്റികളിൽ വിഭാഗീയയെത്തുടർന്ന് പരിച്ചുവിടുകയായിരുന്നു. ബ്രാഞ്ച് സമ്മേളനം മുതൽ നിരവധി പരാതികളാണ് ജില്ല കമ്മിറ്റിക്ക് ലഭിച്ചത്. ഏറ്റവും രൂക്ഷമായ വിഭാഗീയത കിഴക്കമ്പലത്താണ്. ഏരിയ സെക്രട്ടറി ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയാണ് കിഴക്കമ്പലത്തേത്. ലോക്കൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ ഏരിയയിലെ പ്രമുഖ നേതാവി​െൻറ മകനും ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് വിമർശനം നടത്തിയതായാണ് പരാതി. കിഴക്കമ്പലത്തെ കോർപറേറ്റ് സംഘടയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഇതേ തുടർന്നാണ് ജില്ല കമ്മിറ്റി കിഴക്കമ്പലം ലോക്കൽ സമ്മേളനത്തിലെ വിഭാഗീയത സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. വർഷങ്ങളായി വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ലോക്കൽ കമ്മിറ്റിയാണ് കിഴക്കമ്പലത്തേത്. ഇപ്പോഴും ഒരുവിഭാഗം രഹസ്യമായി കോർപറേറ്റ് സംഘടനയുമായി ബന്ധം പുലർത്തുന്നുവെന്നാണ് ഒരുവിഭാഗത്തി​െൻറ ആരോപണം. പഞ്ചായത്ത് തെരഞ്ഞടുപ്പിൽ 15 പാർട്ടി അംഗങ്ങളുള്ള വാർഡിൽപോലും കിട്ടിയത് 12 വോട്ടാണ്. ഇതേ തുടർന്ന് ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വം വരണമെന്നും ഇവർ വാദിക്കുന്നു. സ്വാഗതസംഘം രൂപവത്കരിച്ചു കിഴക്കമ്പലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് 18ന് പട്ടിമറ്റത്ത് നൽകുന്ന സ്വീകരണത്തിന് സ്വാഗതസഘം ഒഫിസ് വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. എൻ.വി.സി. അഹ്മ്മദ്, ജോൺ പി. മാണി, കെ.പി. പീറ്റർ, സി.ജെ. ജോയി, വർഗീസ് ജോർജ് പള്ളിക്കര, സുജിത്പോൾ, കെ.പി. തങ്കപ്പൻ, മാത്യു വി. ദാനിയൽ, കെ.ഒ. ജോർജ്, മുഹമ്മദ് ബിലാൽ, ടി.എ. ഇബ്രാഹീം, കെ.യു. മന്മഥൻ, കെ.എം. പരീത് പിള്ള, സി.കെ. അയ്യപ്പൻകുട്ടി, വി.ആർ. അശോകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.