പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കൽ: പുനഃപരിശോധന ഹരജിക്ക്​ കോടതി നിർദേശം

കൊച്ചി: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുൻ ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകാൻ ഹൈകോടതി നിർദേശം. മലബാർ ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രം ഏറ്റെടുത്തത് നിയമ വിരുദ്ധമാണെന്നും ഹൈകോടതി നേരേത്ത നൽകിയ വിധിയിൽ ഏറ്റെടുക്കാൻ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി നൽകിയ ഉപഹരജിയിലാണ് നിർദേശം. ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് നൽകിയ ഹരജിയിൽ നിയമവിരുദ്ധമായ നടപടി കണ്ടെത്തിയാൽ ഇടപെടാനാണ് പറയുന്നത്. എന്നാൽ, ക്ഷേത്രം ഏറ്റെടുക്കാനുള്ള നിർദേശമായി ഇതിനെ വ്യാഖ്യാനിച്ച് നവംബർ ഏഴിന് പുലർച്ച പൊലീസ് സന്നാഹത്തോടെ ഏറ്റെടുക്കുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. ഈ വിഷയം നേരേത്ത പരിഗണിച്ചത് മറ്റൊരു ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹരജി നൽകാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.