സൈനികന് കണ്ണീരിൽ കുതിർന്ന വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

പറവൂർ: രാജസ്ഥാനില്‍ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റു മരിച്ച ബി.എസ്.എഫ് ജവാന്‍ കടമക്കുടി ചേന്നൂര്‍ തൈത്തറ വീട്ടില്‍ സുനില്‍കുമാറി​െൻറ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം വീട്ടില്‍ എത്തി. തുടര്‍ന്ന് എസ്. ശര്‍മ എം.എല്‍.എ, സി.പി.എം ഏരിയ സെക്രട്ടറി എം.കെ. ബാബു എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് കടമക്കുടി എയ്ഞ്ചൽ മരിയ എം.എല്‍.പി സ്‌കൂളിലും തുടർന്ന്‌ വരാപ്പുഴ എച്ച്‌.ഐ.ബി.എച്ച്.എസ്.എസിലും മൃതദേഹം പൊതുദര്‍ശനത്തിന െവച്ചു. വിദ്യാർഥികളും സ്ത്രീകളും ഉൾെപ്പടെ വിവിധ മേഖലയിെല നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. എ.ഡി.എം കബീർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷീബ ജോസ്, സോന ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി, കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് ശാലിനി ബാബു, വരാപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. മുഹമ്മദ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. നൂറുകണക്കിന് ജനങ്ങളുടെ അകമ്പടിയോടെ പറവൂര്‍ തോന്ന്യകാവ് ശ്മശാനത്തില്‍ എത്തിച്ച ഭൗതികശരീരം ബി.എസ്.എഫ് തൃശൂര്‍ യൂനിറ്റിലെ ആര്‍. മുത്തു, ജോധ്പൂരില്‍നിന്നുള്ള റെന്‍സോ സി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ മിലിട്ടറിയുടെ ഔദ്യോഗിക ഉപചാരങ്ങള്‍ക്കുശേഷം സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.