മോദിക്ക് വിഡ്ഢിപ്പട്ടം

കൊച്ചി : നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം വിഡ്ഢി ദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധം സംഘടിപ്പിച്ചു. ലീഗ് ഓഫിസ് പരിസരത്തുനിന്ന് പ്രതീകാത്മകമായി മോദിയെ ആനയിച്ചുകൊണ്ടുള്ള റാലി മേനക ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധസംഗമത്തിൽ ജില്ല യൂത്ത് ലീഗ് പ്രസിഡൻറ് വി.ഇ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചാർത്തി. കെ.എ.മുഹമ്മദ് ആസിഫ്, എം.എ.സൈദ് മുഹമ്മദ്, ഷിബു മീരാൻ, എൻ.കെ.നാസർ, കോർപറേഷൻ കൗൺസിലർ ടി.കെ.അഷ്‌റഫ്, എൻ.കെ.അസ്‌ലം, പി.എ.സലിം, കെ.പി.ജലീൽ, ടി.എം.അബ്ബാസ്, പി.എം.നാദിർഷ, പി.എ.ശിഹാബ്, കെ.എ.ഷുഹൈബ്, കബീർ നത്തേക്കാട് എന്നിവർ സംസാരിച്ചു. പട്ടിണി ദിനം ആചരിച്ചു കൊച്ചി: കേന്ദ്ര സർക്കാറി​െൻറ നോട്ട് നിരോധനം മൂലം പട്ടിണിയിലായ നിർമാണ തൊഴിലാളികൾ കെ.കെ.എൻ.ടി.സിയുടെ ആഭിമുഖ്യത്തിൽ പട്ടിണി ദിനമായി ആചരിച്ചു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കലുംമൂലം ചെറുകിട കരാറുകാർ പൂർണമായും പണി നിർത്തിവെച്ചതോടെ നിർമാണ തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായെന്ന് ഉദ്ഘാടനംചെയ്ത കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡൻറ് കെ.പി.തമ്പി കണ്ണാടൻ പറഞ്ഞു. എൻ.എൽ.മൈക്കിൾ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, കെ.ഡി. ഫെലിക്സ്, ജെസി ഡേവിഡ്, എം.എം.രാജു, സാംസൺ അറക്കൽ, എൻ.ജെ.പീറ്റർ, കെ.എം.ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.