എം.കോം വൈവവോസി പരീക്ഷ

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.കോം സപ്ലിമ​െൻററി (ജൂലൈ-ആഗസ്റ്റ് 2017) വൈവവോസി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി എട്ടിന് രാവിലെ 11ന് പാളയെത്ത സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷനില്‍ പരീക്ഷ നടത്തും. എം.എസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടിക്കല്‍/വൈവ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കല്‍/വൈവ പരീക്ഷകള്‍ നവംബര്‍ എട്ടു മുതല്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റിൽ. ബി.കോം മേഴ്‌സിചാന്‍സ് പരീക്ഷ ബി.കോം (1996 സ്‌കീം - മേഴ്‌സിചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കും. പിഴകൂടാതെ നവംബര്‍ 14 (50 രൂപ പിഴയോടെ നവംബര്‍ 16, 125 രൂപ പിഴയോടെ 18) വരെ ഫീസ് അടയ്ക്കാം. സാധാരണഗതിയിലുള്ള പരീക്ഷാ ഫീസിന് പുറമേ, 5000 രൂപയുടെ മേഴ്‌സിചാന്‍സ് ഫീസ്, 200 രൂപ സി.വി ക്യാമ്പ് ഫീസ് എന്നിവയും അടയ്‌ക്കണം. പരീക്ഷാ ടൈംടേബിൾ പരീക്ഷകേന്ദ്രം എന്നിവ പിന്നീട് അറിയിക്കും. മാര്‍ക്ക്‌ലിസ്റ്റുകള്‍ കൈപ്പറ്റണം സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ വഴി നടത്തിയ ബി.ബി.എ ഡിഗ്രി കോഴ്‌സി​െൻറ ആറാം സെമസ്റ്റര്‍ മാര്‍ക്ക്‌ലിസ്റ്റുകള്‍ (െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി) അതത് പരീക്ഷ കേന്ദ്രങ്ങളില്‍ (തിരുവനന്തപുരം പാളയം എസ്.ഡി.ഇ ഓഫിസ്, കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ്)നിന്ന് കൈപ്പറ്റണം. എം.ഫില്‍ കൊമേഴ്‌സ് വൈവ വോസി 2016--17 ബാച്ച് എം.ഫില്‍ കൊമേഴ്‌സി​െൻറ വൈവ വോസി പരീക്ഷ കാര്യവട്ടം കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മ​െൻറില്‍ നവംമ്പര്‍ 10, 13, 14 തീയതികളില്‍ നടക്കും. തീയതി നീട്ടി ഡിസംമ്പര്‍ ഒന്നിന് തുടങ്ങുന്ന സി.ബി.സി.എസ് ബി.എ/ബി.എസ്‌സി/ബി.കോം മൂന്നും അഞ്ചും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പിഴകൂടാതെ നവംബര്‍ 10 (50 രൂപ പിഴയോടെ നവംബര്‍ 14, 125 രൂപ പിഴയോടെ 16) വരെ നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.