സംവരണ മാനദണ്ഡം അട്ടിമറിക്കരുത്​^ സാംബവർ സമാജം

സംവരണ മാനദണ്ഡം അട്ടിമറിക്കരുത്- സാംബവർ സമാജം കൊച്ചി: പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതിക്ക് നിദാനമായ സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സാംബവർസമാജം ജില്ല പ്രസിഡൻറ് എം.കെ. പങ്കജാക്ഷൻ കേന്ദ്രസംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കേരള ഹിന്ദു സാംബവർസമാജം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ സമ്മേളനം 'മിളിന്തി- 2017'ൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാര സമർപ്പണസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനംചെയ്തു. പട്ടികവിഭാഗങ്ങൾ ഒന്നാം ഭൂപരിഷ്കരണ സമരങ്ങൾക്ക് തയാറാകണമെന്ന് മുഖ്യാതിഥിയായ ആദിവാസ ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണം പട്ടികവിഭാഗങ്ങൾക്ക് ഒരുതരത്തിലുള്ള ഗുണവും ചെയ്തില്ലെന്ന് അവർ ഒാർമിപ്പിച്ചു. പ്രതിഭ പുരസ്കാരസമർപ്പണം സംവിധായകൻ ശ്യാംധർ നിർവഹിച്ചു. വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്കാരം സമാജം സംസ്ഥാനപ്രസിഡൻറ് സി.സി.കുട്ടപ്പൻ മാസ്റ്റർ നിർവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് അല്ലപ്ര േമാഹനൻ, സെക്രട്ടറി പി.എ. രവീന്ദ്രൻ, പി.എം. ശിവൻ എടത്തല, വി.എ. വിത്സൻ, മണി കല്ലൂർക്കാട്, കെ.ആർ. സുനിൽകുമാർ, ഷാജി തോട്ടത്തിൽ, ശ്രീലക്ഷ്മിരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.