മ​ന്ത്രി തോമസ്​ ചാണ്ടിയുടെ വസതിയിലേക്ക്​ ബി.ജെ.പി മാർച്ച്​ നടത്തി

കുട്ടനാട്‌: കായൽ മാഫിയായും ടൂറിസം മാഫിയായും കേരളത്തി​െൻറ പരിസ്ഥിതി തകിടം മറിക്കുന്നതായി ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം വി. മുരളീധരൻ. മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി ജില്ല കമ്മിറ്റി മന്ത്രിയുടെ ചേന്നംകരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എം.വി. ഗോപകുമാർ, ബി. അശ്വനിദേവ്, പി.കെ. വാസുദേവൻ, ടി. സജീവ്‌ലാൽ, കെ.ജി. കർത്ത, സുമി ഷിബു, പട്ടികജാതി മോർച്ച ജില്ല സെക്രട്ടറി പി.എൻ. രാജുക്കുട്ടി, മഹിളമോർച്ച ജില്ല പ്രസിഡൻറ് ശാന്തകുമാരി, ഡി. പ്രസന്നകുമാർ, മണിക്കുട്ടൻ ചേലക്കാട്, കെ.ബി. ഷാജി, ടി.കെ. അരവിന്ദാക്ഷൻ, എം.ആർ. സജീവ് തുടങ്ങിയവർ സംസാരിച്ചു. ചേർത്തലയിൽ 20 റേഷൻകടകൾ തുറന്നെന്ന് സപ്ലൈ ഓഫിസ് ചേർത്തല-: റേഷന്‍ വ്യാപാരികളുടെ കടയടച്ചുള്ള സമരം തുടർന്ന് പോരുേമ്പാഴും ചേർത്തല താലൂക്കിൽ ചൊവ്വാഴ്ച 20 റേഷൻകടകൾ തുറന്നു പ്രവർത്തിച്ചതായും ബുധനാഴ്ച 12 കടകൾ കൂടി തുറക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതർ പറഞ്ഞു. റേഷൻകട ഉടമകൾ ആവശ്യപ്പെട്ടതിൻ പ്രകാരം ആറ് കടകളിൽ ചൊവ്വാഴ്ച ഭക്ഷ്യധാന്യവും എത്തിച്ചു. സഹകരണ സംഘങ്ങൾ നടത്തുന്ന റേഷൻകടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം കടകൾ അടച്ച് സമരം നടത്തുന്ന വ്യാപാരികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.