പഞ്ചായത്ത്​ വകുപ്പിൽ ഉന്നത തസ്​തികകൾ ​ഒഴിഞ്ഞുകിടക്കുന്നു

കൊച്ചി: ഉദ്യോഗസ്ഥരുടെ കുറവ് സംസ്ഥാനത്തെ പഞ്ചായത്തുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നു. ഭൂരിഭാഗം ജില്ലകളിലും വകുപ്പിലെ ഉന്നത തസ്തികകളിെല ഒഴിഞ്ഞ കസേരകൾ ചുവപ്പുനാടയേക്കാൾ വലിയ കുരുക്കാകുന്നു. പഞ്ചായത്ത് വകുപ്പിന് കീഴിൽ അഞ്ച് ജോയൻറ് ഡയറക്ടർമാരുടെ തസ്തിക ഉള്ളതിൽ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഡയറക്ടറേറ്റിലെ േജായൻറ് രജിസ്ട്രാർ, ചീഫ് രജിസ്ട്രാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേരള റൂറൽ എംേപ്ലായ്െമൻറ് ആൻഡ് വെൽഫെയർ സൊൈസറ്റിയിൽ സെക്രട്ടറി, സംസ്ഥാന ഇലക്ഷൻ കമീഷൻ െസക്രട്ടറി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. 17 ഡെപ്യൂട്ടി ഡയറക്ടർമാരുടെ തസ്തികകൾ നിലവിലുള്ളപ്പോൾ 15 എണ്ണത്തിലും ആളില്ല. മലപ്പുറം, കോട്ടയം ജില്ലകളൊഴികെ ഇടങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ കസേരയിൽ ആളില്ല. കൂടാതെ, കിലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് ഒഴിവ് നികത്തിയിട്ടുമില്ല. 16 അസിസ്റ്റൻറ് ഡയറക്ടർമാരുടെ തസ്തികയുള്ളിടത്ത് 14 ജില്ലയിൽ 14ഇടത്ത് ആളില്ല. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.