ഇടപ്പള്ളി – മൂത്തകുന്നം റോഡില്‍ കണ്ടെയ്നര്‍ നിരോധനം; വിശദീകരണം തേടി

ആലുവ: ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ കണ്ടെയ്നര്‍ ലോറികള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ജില്ല കലക്ടര്‍, ആര്‍.ടി.ഒ, ജില്ല പൊലീസ് മേധാവി എന്നിവരില്‍ നിന്നാണ് കമീഷന്‍ മോഹനദാസ് വിശദീകരണം തേടിയത്. വികസനം വഴിമുട്ടിയ റോഡില്‍ അപകടങ്ങള്‍ വർധിച്ചതിനാല്‍ കെണ്ടയ്നര്‍ ലോറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ താലൂക്കിലെ നിരവധി വീട്ടുകാരാണ് പരാതി നല്‍കിയത്. 24 കിലോമീറ്റര്‍ റോഡില്‍ വികസനത്തിനായി സ്‌ഥലം ഏറ്റെടുത്തിട്ട് 40 വര്‍ഷമായി. എന്നാല്‍, തുടര്‍ നടപടി ഉണ്ടായിട്ടില്ല. നിലവില്‍ പഞ്ചായത്ത് റോഡി‍​െൻറ നിലവാരം മാത്രമേ ദേശീയപാതക്കുള്ളൂ. എന്നാല്‍, വാഹനങ്ങള്‍ ക്രമാതീതമായി പെരുകി. ഇതുമൂലം അപകടങ്ങളും ഗണ്യമായി വര്‍ധിച്ചു. 2015-16 കാലയളവില്‍ 250 അപകടങ്ങളാണ് ഈ ഭാഗത്തുണ്ടായത്. ഇതില്‍ അമ്പതിലധികം ആളുകളാണ് മരിച്ചത്. കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് എളുപ്പത്തില്‍ കടന്നുപോകാമെന്നതിനാല്‍ ഭാരമേറിയതും വലുപ്പമേറിയതുമായ കണ്ടെയ്നറുകള്‍ മുഴുവന്‍ ഇതുവഴിയാണ് കടന്നുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.