സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവം; ആർ.ഡി.ഒയോട് വിശദീകരണം തേടി

ആലുവ: സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ആർ.ഡി.ഒയോട് വിശദീകരണം തേടി. മാഞ്ഞാലിയിൽ പന്ത്രണ്ടോളം കുടുംബങ്ങളുടെയും പൊതുജനങ്ങളുടെയും ഏക സഞ്ചാരമാർഗം നിഷേധിച്ചെന്ന പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തും വിധത്തിൽ പട്ടയം ലഭിച്ച വഴി അടച്ചുകെട്ടി അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മാഞ്ഞാലി വ്യാകുല മാതാ പള്ളി അധികാരികൾക്കെതിരെയാണ് പരാതി. 63 സെേൻറാളം പുറമ്പോക്ക് വസ്തു പള്ളിയിലേക്കുള്ള ഗതാഗതത്തിനായി 1994ൽ പതിച്ചു നൽകിയതാണ്. നിയമവിരുദ്ധമായും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചുമാണ് പട്ടയം നൽകിയത്. ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയത്തിൽ പറഞ്ഞ മുഴുവൻ വ്യവസ്‌ഥകളും പള്ളി അധികാരികൾ പിന്നീട് ലംഘിച്ചതായി സമരസമിതി ആരോപിച്ചു. പുറമ്പോക്ക് ഭൂമി പട്ടയ രജിസ്‌റ്ററിൽ ചേർക്കുന്നതിനു മുമ്പ് പഞ്ചായത്തി​െൻറ അവകാശം സംബന്ധിച്ച അന്വേഷണം നടത്തി നോട്ടിഫൈ ചെയ്യണമെന്നുണ്ട്. എന്നാൽ, അത്തരത്തിൽ നടപടി പാലിക്കാതെ പഞ്ചായത്തിനെ അറിയിക്കാതെ പട്ടയം നൽകാൻ ഉദ്യോഗസ്‌ഥർ തിടുക്കം കാട്ടിയതിൽ അഴിമതിയുണ്ടെന്നും പരാതിക്കാർ പറഞ്ഞു. വയോധികരും രോഗികളുമടക്കം ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം പോലുമെത്തിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. വഴി തർക്കവുമായി ബന്ധപ്പെട്ട് നേരേത്ത നിരവധി തവണ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കരുമാല്ലൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവക്കു മുമ്പിൽ സമരങ്ങളും വഴി നഷ്‌ടപ്പെട്ടവർ നടത്തിയിരുന്നു. ജില്ല കലക്ടർ, ആർ.ഡി.ഒ., തഹസിൽദാർ, തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവർക്കും പരാതികൾ നൽകിയെങ്കിലും ഇതുവരെ പ്രശ്നപരിഹാരമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.