എം.ഒ. ജോണും എ ഗ്രൂപ്പും തെറ്റിദ്ധാരണ പരത്തുന്നു –-തോപ്പില്‍ അബു

ആലുവ: കോണ്‍ഗ്രസ് ഹൗസ് വില്‍പനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി അംഗം എം.ഒ. ജോണും അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയ എ ഗ്രൂപ്പും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് തോപ്പില്‍ അബു പറഞ്ഞു. പാര്‍ട്ടിയുടെ ഓഫിസ് സ്വന്തം നിലക്ക് വില്‍ക്കാനുള്ള ജോണി‍​െൻറ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഇതി‍​െൻറ വൈരാഗ്യത്താല്‍ തന്നെ തേജോവധം ചെയ്യാനാണ് എ ഗ്രൂപ്പും എം.ഒ. ജോണും ശ്രമിക്കുന്നതെന്ന് തോപ്പില്‍ അബു ആരോപിക്കുന്നു. ത‍‍​െൻറ മക‍‍​െൻറ പേരിലെ പഴയകേസാണ് ഇപ്പോൾ എ ഗ്രൂപ് ആയുധമാക്കുന്നത്. അതി‍​െൻറ പേരിലാണ് തന്നെ പടയൊരുക്കം പരിപാടിയുടെ സ്വീകരണ യോഗത്തിൽനിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഈ നീക്കങ്ങളൊന്നും വിലപ്പോകില്ലെന്നും തോപ്പിൽ അബു പറഞ്ഞു. 2008ല്‍ സ്‌ഥലവും കെട്ടിടവും പാര്‍ട്ടിക്ക് നല്‍കുന്ന ചടങ്ങെന്ന പേരിൽ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും സ്‌ഥലത്തി‍​െൻറ ഉടമ ജോണ്‍തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരന് പരാതി നൽകി. ഓഫിസ് പാര്‍ട്ടിക്ക് വിട്ടുനല്‍കാന്‍ നടപടി എടുക്കണമെന്ന് അേന്വഷണ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. മാസങ്ങളായിട്ടും റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായില്ല. ഇതിനിെട കെട്ടിടം വില്‍ക്കാന്‍ ജോണ്‍ തീരുമാനിച്ചപ്പോഴാണ് ഇതിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത് -തോപ്പിൽ അബു വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.