ദിനേശ​െൻറ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം

മട്ടാഞ്ചേരി: കളഞ്ഞുകിട്ടിയ അഞ്ചര പവൻ തിരിച്ചുനൽകിയ ദിനേശ​െൻറ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. 1000 രൂപ വാടകക്ക് ഒറ്റമുറി ഷെഡിലാണ് കൽപണിക്കാരനായ ദിനേശനും കുടുംബവും താമസിക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിനിയായ അശ്വതിയുടെയും ഇളയ മകള്‍ ദിവ്യയുെടയും പഠന ചെലവ് കണ്ടെത്താൻ ക്ലേശിക്കുന്നതിനിടയിലാണ് കേരളപ്പിറവി ദിനത്തിൽ ബസ് യാത്രക്കിടെ ദിനേശന് സ്വർണമടങ്ങിയ പൊതി ലഭിക്കുന്നത്. വീട്ടുകാരും സുഹൃത്തുക്കളുമായി ആലോചിച്ചശേഷം പൊതി ഫോർട്ട് െകാച്ചി പൊലീസിനെ ഏൽപിച്ചു. സ്വർണം തൂക്കി അഞ്ചര പവനുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തി. വിവരം മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി. വിവരമറിഞ്ഞ് ചേർത്തല സ്വദേശിയും സ്വർണക്കടയിലെ പണിക്കാരനുമായ ബാബു ജ്വല്ലറി ഉടമ റഹീമുമൊത്ത് സ്റ്റേഷനിലെത്തി. സ്വർണവുമായി ജ്വല്ലറിയിലേക്ക് പോകുംവഴിയാണ് നഷ്ടപ്പെട്ടതെന്ന് ബാബു പറഞ്ഞു. അടയാളങ്ങൾ കൃത്യമായി പറഞ്ഞതോടെ സ്വർണം നൽകാൻ പൊലീസ് തീരുമാനിച്ചു. ദിനേശനെയും കുടുംബത്തെയും വിളിച്ചുവരുത്തി. എസ്.ഐ അനീഷ്കുമാറി​െൻറ സാന്നിധ്യത്തിൽ ദിനേശൻ സ്വർണം ബാബുവിന് കൈമാറി. സന്തോഷസൂചകമായി റഹീം ദിനേശ​െൻറ മകൾ ദിവ്യക്ക് സ്വർണ ചെയിൻ സമ്മാനമായി നൽകി. സീനിയർ സി.പി.ഒ വി.എസ്. ഗോപാലകൃഷ്ണനും ദിനേശന് പാരിതോഷികം നൽകി. ദിനേശൻ എല്ലാവർക്കും മാതൃകയാണെന്ന് എസ്.ഐ അനീഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.