കൂത്താട്ടുകുളത്ത് പുസ്തകയാത്ര തുടങ്ങി

കൂത്താട്ടുകുളം: കുട്ടികളുടെ വായന വളർത്തുകയെന്ന ലക്ഷ്യത്തോടെ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ പുസ്തകയാത്ര തുടങ്ങി. സബ് ജില്ലയിലെ 31 സ്കൂളിലും പുസ്തകങ്ങൾ എത്തിച്ച് കുട്ടികളുടെ വായനക്കുറിപ്പുകൾ വാങ്ങും. മികച്ചവക്ക് സമ്മാനം നൽകും. നഗരസഭ ചെയർമാൻ ബിജു ജോൺ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.സി. ജോസ്, ബി.പി.ഒ കെ.എം. സുജാത, എം.എം. ഹഫ്സ, പി.എസ്. സന്തോഷ്, നിധി ജോസ്, നിന തോമസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.