സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം

ആലുവ: ബി.ജെ.പി വീണ്ടും അധികാരത്തിൽവന്നാൽ ഇന്ത്യൻ സംസ്കാരം പാടെ മാറ്റിമറിക്കുമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ചൂർണിക്കര പഞ്ചായത്തിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽനിന്ന് സി.പി.ഐയിലേക്ക് വന്ന നാൽപതോളം പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനെയും ഹിന്ദുത്വത്തെയും ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് നേരിടുന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതെല്ലാം പാടെ അവഗണിക്കുകയാണ്. ആനുകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ അഴിമതിക്കെതിരെയും വർഗീയതക്കെതിരെയും രാജ്യത്ത് ഇടതുപക്ഷ പാർട്ടികൾ ശക്തമായ നിലപാടുകൾ എറ്റെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്യൂണിസ്‌റ്റ് പാർട്ടി വ്യക്തമായ മൂല്യം ഉയർത്തിപ്പിടിക്കുന്നുണ്ട്. അതി‍​െൻറ ഭാഗമായാണ് പാർട്ടിയിലേക്ക് പുതിയ ആളുകൾ കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗം ടി.ബി. മരക്കാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു, പി. നവകുമാരൻ, എ. ഷംസുദ്ദീൻ, ടി.എൻ. സോമൻ, മനോജ് ജി. കൃഷ്ണൻ, അസ്‌ലഫ് പാറേക്കാടൻ, എൻ.കെ.കുമാരൻ, ഹൈദർ അലി, കെ.ജെ. ഡൊമിനിക് എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.കെ. സതീഷ് കുമാർ സ്വാഗതവും എം.പി. ജലീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.