സപ്ലൈ ഓഫിസ് മാർച്ചും ധർണയും

ആലുവ: റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരത്തോടനുബന്ധിച്ച് ആലുവ താലൂക്ക് റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസ് മാർച്ചും ധർണയും നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ജനങ്ങൾക്ക് റേഷൻ ലഭിക്കാൻവേണ്ട നടപടി സർക്കാറി‍​െൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, ഇ-പോസ്‌റ്റ് മെഷിന്‍ കടകളില്‍ സ്‌ഥാപിച്ച് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ ഉയർത്തുന്നത്. സംയുക്ത സമരസമിതി ചെയര്‍മാന്‍ ഇ.വി. വിജയകുമാര്‍, കെ.ടി. റോയ്, എ.വി. പൗലോസ്‌, ബാബു പൈനാടത്ത്, പി.എസ്. നൗഷാദ്, കെ.ബി. ദിലീപ് കുമാർ, വി.ഒ. ബേബി, എന്‍.വി. ജോണി, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.