കോൺഗ്രസ് ഹൗസ് വിൽപന: എം.ഒ.ജോണിനെ സംരക്ഷിക്കാനും തോപ്പിൽ അബുവിനെ ഒതുക്കാനും എ ഗ്രൂപ്പ് തീരുമാനം

ആലുവ: കോൺഗ്രസ് ഹൗസ് വിൽപന വിവാദത്തിൽ കെ.പി.സി.സി അംഗം എം.ഒ. ജോണിനെ സംരക്ഷിക്കാൻ എ ഗ്രൂപ്പ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന നിയോജക മണ്ഡലംതല ഗ്രൂപ്പ് യോഗത്തിലാണ് യു.ഡി.എഫ് ജില്ല ചെയർമാൻ കൂടിയായ ജോണിനോടൊപ്പം നിൽക്കാൻ നേതാക്കളും പ്രവർത്തകരും തീരുമാനിച്ചത്. ഓഫിസ് വിൽപന വിവാദമാക്കിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബുവിനെ ഒതുക്കാനും യോഗം തീരുമാനിച്ചു. നിലവിലെ കോൺഗ്രസ് ഹൗസ് എം.ഒ. ജോണി​െൻറ പണമുപയോഗിച്ച് വാങ്ങിയ സ്‌ഥലമാണ്‌. അദ്ദേഹംതന്നെ വായ്പയെടുത്താണ് കെട്ടിടം പണിതത്. ഇതിൽ മുകളിലെ നില പാർട്ടി പ്രവർത്തകർക്ക് സംഗമിക്കാനായി നൽകി. വാടകക്ക് നൽകിയിട്ടുള്ള ഭാഗങ്ങളുടെ വരുമാനംകൊണ്ട് ബാങ്ക് വായ്പ അടക്കുന്നു. അല്ലാതെ പാർട്ടിക്ക് നഷ്ടം ജോൺ ഉണ്ടാക്കിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. കെട്ടിടത്തിലെ അസൗകര്യം കണക്കിലെടുത്താണ് വിൽപനനടത്തി കൂടുതൽ സ്‌ഥലം വാങ്ങാൻ തീരുമാനിച്ചത്. ആ സ്‌ഥലവും ജോണി​െൻറ പേരിൽതന്നെ വാങ്ങിയാൽമതിയെന്നും യോഗം തീരുമാനിച്ചു. പടയൊരുക്കം പരിപാടിയിൽ കളങ്കിത വ്യക്തിത്വങ്ങളെ ഒഴിവാക്കണമെന്ന് നേതൃത്വത്തി‍​െൻറ തീരുമാനമുണ്ട്. ഇതി​െൻറ പേരിലാണ് അബുവിനെ ഒതുക്കാൻ യോഗം തീരുമാനിച്ചത്. അബുവി​െൻറ മകൻ വിദേശത്തേക്ക് എൽ.എസ്.ഡി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യകണ്ണിയായിരുന്നു. മകനെ രക്ഷിക്കാൻ അബു പാർട്ടി സ്‌ഥാനങ്ങൾ ഉപയോഗിച്ചതായാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. കേസിൽ പ്രതിയായശേഷവും മകനെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതെല്ലാം മുൻനിർത്തി പടയൊരുക്കം പരിപാടിയിൽനിന്ന് തോപ്പിൽ അബുവിനെ നീക്കണമെന്ന് നേതൃത്വത്തെ അറിയിക്കും. ഉചിതമായ തീരുമാനം നേതൃത്വത്തിൽ നിന്ന് വരാൻ വൈകിയാൽ ഗ്രൂപ്പി​െൻറ വിപുല കൺവെൻഷൻ ചേരാനും പടയൊരുക്കം പരിപാടിയിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എയാണ് എ ഗ്രൂപ്പിനും ജോണിനും എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന ആരോപണവും യോഗത്തിൽ ഉയർന്നുവന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പിനെതിരെ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.