'ചില നേതാക്കളുടെ പ്രസംഗങ്ങൾ അനൈക്യത്തിന് കാരണമാകുന്നു'

കൊച്ചി : സാമുദായിക ഐക്യം ഏറ്റവും അനിവാര്യമായ കാലഘട്ടത്തിൽ ചില നേതാക്കൾ നടത്തുന്ന പ്രസംഗങ്ങൾ സമൂഹത്തിലും സമുദായത്തിലും അനൈക്യവും ഭിന്നതയും സൃഷ്ടിക്കാൻ കാരണമാകുന്നതായി മുസ്ലിം സോഷ്യലിസ്റ്റ് അസോസിയേഷൻ (എം.എസ്.എ) സംസ്ഥാന നേതൃസംഗമം. പൊതുവേദികളിൽ പരമ്പരാഗത മുസ്ലിം ബാർബർ സമൂഹത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണ്. ഇസ്ലാമിക സമൂഹത്തിൽ ജാതിവ്യവസ്ഥ ഉണ്ടെന്ന ധ്വനി വരുത്തുന്ന രീതിയിൽ പ്രഭാഷണം നടത്തുന്ന മതപണ്ഡിതന്മാർ സമുദായത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അനൈക്യം പ്രചരിപ്പിക്കുന്നവരെ പരിഷ്കൃത സമൂഹം ബഹിഷ്കരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വർക്കിങ് പ്രസിഡൻറ് പി.എസ്. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.എ സംസ്ഥാന പ്രസിഡൻറ് കെ.ഇ. ബഷീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. അബു, എം.എസ്. അബ്്ദുല്ല, സിയാദ് ചെമ്പറക്കി, ഷംസുദ്ദീൻ ഇടുക്കി, സൈനുല്ലാബ്ദ്ദീൻ കൊല്ലം, കെ.എം. ഷാഹുൽ ഈരാറ്റുപേട്ട, എ.എ. ലത്തീഫ് കൊല്ലം, റഷീദ് ദേശമംഗലം, എച്ച്. അനസ് ആലപ്പുഴ, എ.എം.എസ് അലവി കോഴിക്കോട്, ഒ.വി. ഹംസ തൃശൂർ, അബ്്ദുൽ അസീസ് പി.എ. തൃശൂർ, ഒ.എം. ബഷീർ കോഴിക്കോട്, എ.എ. വഹാബ് തൃശൂർ, അഷറഫ് ഇ.എം. കണ്ണൂർ, ഖാലിദ് പെരിങ്ങത്തൂൽ കണ്ണൂർ, കുഞ്ഞി അഹമ്മദ് മംഗലാപുരം, അബ്്ദുൽ കരീം പറവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.