പഠനോപകരണ വിതരണ​ം

മൂവാറ്റുപുഴ: എസ്.എസ്.എ ബി.ആർ.സിയുടെ നേതൃത്വത്തിൽ അഞ്ചുകുടി എം.ജി.എൽ.സിക്കുള്ള ടെലിവിഷൻ, സൗണ്ട് സിസ്റ്റം വിതരണവും കുട്ടമ്പുഴ ഊര് വിദ്യാകേന്ദ്രങ്ങൾക്കുള്ള പഠനോപകരണ വിതരണവും ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പ്രോജക്ട് ഓഫിസർ സജോയ് ജോർജ് പഠനോപകരണ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, ജില്ല പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് അംഗം ഷീലാ കൃഷ്ണൻകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബൈജു, എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ വിജയകുമാർ, ലിസി ആൻറണി, സന്ധ്യ ലാലു, മരിയപ്പൻ നെല്ലിപ്പിള്ള, മാത്യു ജോർജ്, നിബി ഐസക്, ലോറൻസ് എബ്രഹാം, എസ്.എം. അലിയാർ, ബി. രശ്മി എന്നിവർ സംസാരിച്ചു. കൊടിയേറ്റ് മൂവാറ്റുപുഴ: കോട്ടപ്പടി സ​െൻറ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി പെരുന്നാളിന് കൊടിയേറി. ഫാ.സാജു ജോർജ് കുരിക്കാപിള്ളി പതാക ഉയർത്തി. പൈലി ദാവിദ് കോർ എപ്പിസ്കോപ്പ, ഫാ.നോബി എൽദോ എന്നിവർ സന്നിഹിതരായിരുന്നു. സന്ധ്യനമസ്കാരത്തിനും ഗാനശുശ്രൂഷക്കും ഫാ.മാത്യൂസ് കാട്ടിപറമ്പിൽ നേതൃത്വം നൽകി. തിങ്കളാഴ്ച 6.30ന് സന്ധ്യപ്രാർഥനക്ക് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. ചൊവ്വാഴ്ച 8.30ന് നടക്കുന്ന പ്രഭാത പ്രാർഥനക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ നേതൃത്വം നൽകും. കോൺവ​െൻറിൽ മോഷണശ്രമം; പ്രതി അറസ്റ്റിൽ മൂവാറ്റുപുഴ: നേര്യമംഗലത്ത് കോൺവ​െൻറിൽ മോഷണത്തിന് ശ്രമിച്ച പ്രതിയെ ഊന്നുകൽ പൊലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. രാത്രി അസ്വാഭാവിക ചലനങ്ങൾ ശ്രദ്ധയിൽെപട്ട കോൺവ​െൻറ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനുമുമ്പ് ഇയാൾ ഓടി നേര്യമംഗലം പാലത്തിനടിയിൽ ഒളിച്ചു. ശനിയാഴ്ച ഉച്ചയോടെ നേര്യമംഗലം ഫാമിന് സമീപത്തുനിന്നാണ് പിടികൂടിയത്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ജയിൽശിക്ഷക്കുശേഷം കഴിഞ്ഞയാഴ്ചയാണ് ഇയാൾ പുറത്തിറങ്ങിയത്. എസ്.ഐ ടി.എം. സൂഫി, സി.പി.ഒമാരായ ബിനീഷ്, ജയേഷ്, സോമർ ജോസഫ് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.