വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍; പിന്നിൽ വൻകിടക്കാരുടെസമ്മർദ​മെന്ന്​ ആക്ഷേപം

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിൽ ഉപജീവനത്തിന് വഴിയോരകച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ചതിന് പിന്നിൽ പ്രദേശത്തെ വന്‍കിട കച്ചവടക്കാരുടെ സമ്മർദമെന്ന ആക്ഷേപം ഉയരുന്നു. ഫോര്‍ട്ട്കൊച്ചിയില്‍ റോഡും കാനയും ൈകേയറി നിർമിച്ച നിരവധി വന്‍കിട കെട്ടിടങ്ങളുണ്ടെന്നിരിക്കെ വഴിയോര കച്ചവടക്കാരെ മാത്രം ബലം പ്രയോഗിച്ച് ഒഴിപ്പിച്ച റവന്യൂ വകുപ്പ് അധികൃതരുടെ നടപടിയാണ് സംശയത്തിനിടയാക്കുന്നത്. ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് കുറഞ്ഞ െചലവില്‍ ഭക്ഷണം ഉള്‍പ്പെടെ ലഭിച്ചിരുന്നത് വഴിയോര കച്ചവടക്കാരുള്ളതിനാലാണ്. വന്‍കിടക്കാരുടെ ൈകയേറ്റങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഒത്താശ ചെയ്യുകയാണ്. ശനിയാഴ്ച വഴിയോര കച്ചവടക്കാരെ ക്രൂരമായ മർദനത്തിനിരയാക്കി ഒഴിപ്പിച്ചപ്പോള്‍ ജനപ്രതിനിധികള്‍ ആരും തിരിഞ്ഞ് പോലും നോക്കിയിെല്ലന്നും പരാതിയുണ്ട്. ഏതാനും ട്രേഡ് യൂനിയൻ നേതാക്കൾ മാത്രമാണ് സ്ഥലത്തെത്തിയത്. ഫോര്‍ട്ട്കൊച്ചി മേഖലയിലെ വഴിയോര കച്ചവടക്കാര്‍ക്കെതിരെ വന്‍കിടക്കാരില്‍നിന്ന് നാളുകളായി എതിര്‍പ്പ് ഉയരുന്നുണ്ടായിരുന്നു. മുന്‍കാലങ്ങളിലും ഒഴിപ്പിക്കല്‍ നടപടിയുണ്ടായിട്ടുണ്ട്. എന്നാൽ, പൊലീസിനെ ഉപയോഗിച്ചുള്ള ക്രൂര മർദനം ഇത് ആദ്യമായാണ്. വന്‍കിടക്കാരുടെ ശക്തമായ സമ്മർദം ഇതിന് പിന്നിലുണ്ടായതായുള്ള ആക്ഷേപം ബലപ്പെടുകയാണ്. ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയും മര്‍ദനത്തിനിരയായി. നേതാക്കളെ ഉള്‍പ്പെടെ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചതും ഇതാദ്യമായാണ്. നേരത്തേ കച്ചവടക്കാര്‍ക്ക് അംഗീകാരമില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നഗരസഭ ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി കഴിഞ്ഞു. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ തന്നെ തിടുക്കത്തില്‍ ഒഴിപ്പിക്കല്‍ നടപടി ആരെയോ തൃപ്തിപ്പെടുത്താനാണെന്നാണ് ആക്ഷേപം. പൊലീസ് സേനയിലെ പലര്‍ക്കും നടപടിയോട് എതിര്‍പ്പുണ്ടെന്നാണ് സൂചന. കച്ചവടക്കാരെ ഒഴിപ്പിച്ച ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിൽ ഇന്നലെ ശ്മശാന മൂകതയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.