സൈക്കിൾ സന്ദേശയാത്ര

പള്ളുരുത്തി: എം.ബി.സി സൈക്കിൾ ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് സൈക്കിൾ സന്ദേശയാത്ര നടത്തി. സിബിയുടെ നേതൃത്വത്തിലാണ് 15 അംഗ സംഘം 160 കിലോമീറ്റർ ദൈർഘ്യം വരുന്ന യാത്ര നടത്തിയത്. കെ.ജെ. മാക്സി എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സി.ബിനു, എ.കെ. ഷബീബ് എന്നിവർ സംസാരിച്ചു. സി.പി.ഐ ബ്രാഞ്ച് സമ്മേളനം ഉദയംപേരൂർ: സി.പി.ഐ കണ്ണേമ്പിള്ളി ബ്രാഞ്ച് സമ്മേളനം നടത്തി. ജയപ്രകാശി​െൻറ വസതിയിൽ നടന്ന സമ്മേളനം സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. കെ.യു. രാജപ്പൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വൈ.പി. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആർ. പുഷ്പാംഗദൻ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.ആർ. പുഷ്പാംഗദൻ, അസിസ്റ്റൻറ് സെക്രട്ടറിയായി വൈ.പി. ജയപ്രകാശ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.