ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം

മട്ടാഞ്ചേരി: മലർവാടി, ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലതല വിജ്ഞാനോത്സവം സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.നവമി പ്രസാദ് (ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ), ഫ്രാൻസിക്സ് റോക്സൻ അമരാസ് (ഫോർട്ട്കൊച്ചി വെളി ഇ.എം.ജി ഹൈസ്കൂൾ), അനു റൂത്ത് സെബാസ്റ്റ്യൻ (കുമ്പളങ്ങി സ​െൻറ് പീറ്റേഴ്സ് ഹൈസ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ വൈഷ്ണവ് ഡി . നായിക് ഒന്നും പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളിലെ ആൽഡ്രിൻ ഇഗ്നേഷ്യസ് രണ്ടും, മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ ടി.പി. ആൻ മരിയ മൂന്നും സ്ഥാനക്കാരായി . എൽ.പി വിഭാഗത്തിൽ പനയപ്പള്ളി എം.എം.എൽ.പി സ്കൂളിലെ മുഹമ്മദ് ഹംറാസിനാണ് ഒന്നാംസ്ഥാനം. കുമ്പളങ്ങി സ​െൻറ് പീറ്റേഴ്സ് എൽ.പി സ്കൂളിലെ വിദ്യാർഥികളായ വി.ജെ. നെവിൻ രണ്ടും സ്റ്റൻസ ജോസഫ് മൂന്നും സ്ഥാനം നേടി. വിജയികൾക്ക് തോപ്പുംപടി പൊലീസ് സബ് ഇൻസ്പെക്ടർ സി.ബിനു സമ്മാനദാനം നിർവഹിച്ചു. സമാപനച്ചടങ്ങിൽ രക്ഷാധികാരി ഒ.എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.എ. അനീസ് സ്വാഗതവും ടീൻ ഇന്ത്യ കോ- ഓഡിനേറ്റർ എം.എസ്. ഷംസുദ്ദീൻ സമാപനവും നടത്തി. ഏരിയ സെക്രട്ടറി പി.ബി. ഖാലിദ്, കൺവീനർമാരായ പി.എ. അലി ബാവ, അമീർ അബ്ദു , ഇ.എ. അലി, പി.ബി. കബീർ, കെ.ഐ. ജബ്ബാർ, സഹല ഷംസുദ്ദീൻ, ആസിയ ഹക്കീം, ബാക്കിർ സദർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.