കപ്പലിലെ ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്ക് തിരിച്ച കപ്പലിലെ ഉദ്യോഗസ്ഥനെ കാണാതായി. കണ്ണൂർ അലവിൽ ആറാംകോട്ടം സ്വദേശിയായ വികാസ് ഓലയിലിനെ (38) കാണാതായതായാണ് ഞായറാഴ്ച പുലർച്ച അഞ്ചിന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കവരത്തിയിൽനിന്ന് ശനിയാഴ്ച രാവിലെ 11ന് കൊച്ചിയിലേക്ക് യാത്രതിരിച്ച എം.വി കൊടിത്തല എന്ന ചരക്കുകപ്പലിലെ സെക്കൻഡ് എൻജിനീയറാണ് വികാസ്. ലക്ഷദ്വീപ് െഡവലപ്മ​െൻറ് കോർപറേഷ​െൻറ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. വികാസിനെ കാണാതായതായി കൊച്ചി കോസ്റ്റൽ പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. തിരച്ചിൽ നടക്കുകയാണെന്നാണ് അധികൃതർ വികാസി​െൻറ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് അവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.