റെയിൽവേ സ്‌റ്റേഷനിൽ എം.എൽ.എയുടെ വാഹനം പാർക്ക് ചെയ്​തത്​ സംബന്ധിച്ച് തർക്കം

ആലുവ: റെയിൽവേ സ്‌റ്റേഷനിൽ എം.എൽ.എയുടെ വാഹനം പാർക്ക് ചെയ്തത് സംബന്ധിച്ച് തർക്കം . ഞായറാഴ്ച രാവിലെ ആലുവ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രക്ക് വേണ്ടി വയനാട് പോകാൻ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു എം.എല്‍.എ. ഈ സമയം ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയിരുന്നു. എം.എല്‍.എ വേഗത്തില്‍ തീവണ്ടിയില്‍ കയറി. കാര്‍ പാര്‍ക്ക് ചെയ്തശേഷം എം.എല്‍.എയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് തീവണ്ടിയില്‍ എത്തിക്കാന്‍ ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോഴാണ് പാര്‍ക്കിങ് നോക്കി നടത്താന്‍ ചുമതലയുള്ള കുടുംബശ്രീ പ്രവര്‍ത്തക തടഞ്ഞത്. എം.എല്‍.എ.യുടെ വാഹനമാണെന്നും ബാഗ് നല്‍കി ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടും തടയുകയായിരുന്നു. കാറില്‍ എം.എല്‍.എ. എന്നെഴുതിയ ബോര്‍ഡ് മറച്ചിരുന്നു. എന്നാല്‍, അതെല്ലാം അഴിച്ച് കുടുംബശ്രീ പ്രവര്‍ത്തക പരിശോധിെച്ചന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പിന്നീട് കെ.എസ്.ആര്‍.ടി.സി. ബസിലാണ് ബാഗ് കൊടുത്തുവിട്ടത്. ഡ്രൈവര്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ടിനോട് പരാതി പറഞ്ഞു. സംഭവമറിഞ്ഞ് ആലുവ പൊലീസും സ്‌ഥലത്തെത്തി. സംഭവത്തി​െൻറ ഗൗരവം മനസ്സിലായതോടെ കുടുംബശ്രീ പ്രവര്‍ത്തക രക്ഷപ്പെട്ടിരുന്നു. ഇടപ്പള്ളി സ്വദേശിയായ ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ചുമതലകളില്‍ നിന്ന് മാറ്റുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.