ഭൂമാഫിയയുമായി ചേർന്ന്​ എച്ച്​.ഒ.സി.എൽ പുനരുദ്ധാരണ പാക്കേജ്​ അട്ടിമറിക്കുന്നു

കൊച്ചി: കേന്ദ്ര സർക്കാർ അംഗീകരിച്ച എച്ച്.ഒ.സി.എൽ (ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസ് ലിമിറ്റഡ്) പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കുന്നു. മുബൈയിലെ മാതൃ സ്ഥാപനമായ രാസായനി യൂനിറ്റ് അടച്ചുപൂട്ടുകയും അവിടത്തെ സ്ഥലം വിറ്റ് കൊച്ചി അമ്പലമുകൾ യൂനിറ്റിേൻറതടക്കം കടബാധ്യതകൾ തീർക്കാനും ലക്ഷ്യമിട്ടായിരുന്നു പാക്കേജ്. എന്നാൽ, മുംബൈയിലെ സ്ഥലം ഏറ്റെടുക്കേണ്ട ബി.പി.സി.എൽ മുന്നോട്ടുവെച്ച വ്യവസ്ഥമൂലം വിൽപന തടസ്സപ്പെട്ടു. ഇതോടെ തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന അമ്പലമുകൾ യൂനിറ്റി​െൻറ നിലനിൽപും ഭീഷണിയിലായി. സ്ഥാപനത്തിലെ അഞ്ഞൂറോളം വരുന്ന ജീവനക്കാർക്ക് 23 മാസത്തെ ശമ്പളം കുടിശ്ശികയാണ്. 37 കോടിയാണ് സ്ഥാപനത്തി​െൻറ വൈദ്യുതി കുടിശ്ശിക. മാതൃസ്ഥാപനത്തെ രക്ഷിക്കാൻ കാലാകാലങ്ങളിൽ ഫണ്ട് വകമാറ്റിയതി​െൻറ ബാക്കിപത്രമാണിത്. ഫിനോൾ, അസറ്റോൺ, ൈഹഡ്രജൻ പെറോക്സൈഡ് എന്നിവയാണ് അമ്പലമുകളിൽ ഉൽപാദിപ്പിക്കുന്നത്. കേന്ദ്ര രാസവസ്തു രാസവളം മന്ത്രാലയത്തിന് കീഴിലാണ് എച്ച്.ഒ.സി.എൽ. ബഹിരാകാശ വാഹനങ്ങളിലേക്കുള്ള ലിക്വിഡ് റോക്കറ്റ് പ്രൊപ്പല്ലൻറ് ഉൽപാദിപ്പിക്കുന്ന രാസാനയിലെ ഡി നൈട്രജൻ ടെട്രോക്സൈഡ് പ്ലാൻറ് മാത്രം െഎ.എസ്.ആർ.ഒക്ക് കൈമാറാനും കമ്പനിയുടെ 442 ഏക്കർ സ്ഥലം ബി.പി.സി.എല്ലിന് 618.60 കോടിക്ക് വിൽക്കാനുമായിരുന്നു കേന്ദ്ര സർക്കാറി​െൻറ പദ്ധതി. ഇതുകൂടാതെ സർക്കാർ വായ്പയായി നൽകുന്ന 365.26 കോടിയുമുൾപ്പെെട 1008.67 കോടിയുടെ പാക്കേജാണ് അംഗീകരിച്ചത്. 20 ഏക്കറിൽ സ്ഥിതി ചെയ്യുന്ന എൻ 2 ഒ 4 പ്ലാൻറും അവിടത്തെ ജീവനക്കാരെയും െഎ.എസ്.ആർ.ഒ ഏറ്റെടുത്തു. എന്നാൽ, 442 ഏക്കർ ഏറ്റെടുത്ത് പണം നൽകേണ്ട ബി.പി.സി.എൽ ഇതിന് മഹാരാഷ്ട്ര സർക്കാറി​െൻറ അനുമതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. എൻ.ഒ.സി ഇല്ലാതെയാണ് െഎ.എസ്.ആർ.ഒ ഭൂമിയും പ്ലാൻറും ഏറ്റെടുത്തത്. ഇൗ നിലയിൽ ബി.പി.സി.എല്ലിനും സ്ഥലം ഏറ്റെടുക്കാമെന്നിരിക്കെ അവർ അങ്ങനെ ചെയ്യാതിരുന്നതിന് പിന്നിൽ ഭൂമാഫിയയുമായി ചേർന്നുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം. ഗൂഢാലോചനയിൽ രാഷ്ട്രീയ നേതൃത്വത്തി​െൻറ പങ്കും സംശയിക്കേണ്ടിയിരിക്കുന്നു. 1960 ലാണ് കർഷകരിൽനിന്ന് ഏറ്റെടുത്ത സ്ഥലത്ത് രാസായനി പ്ലാൻറ് തുടങ്ങിയത്. ഇപ്പോൾ സ്ഥലം തങ്ങൾക്ക് തന്നെ വേണമെന്നാണ് കർഷകരുടെ ആവശ്യം. ബി.പി.സി.എല്ലിന് സ​െൻറിന് 1.42 കോടി പ്രകാരമാണ് വിൽപനക്ക് തീരുമാനിച്ചിരിക്കുന്നത്. അത്രയും തുക നൽകി തങ്ങൾ സ്ഥലം ഏറ്റെടുത്തുകൊള്ളാമെന്ന് പറയുന്നതിന് പിന്നിൽ ഭൂമാഫിയയാണെന്നാണ് ആേരാപണം. ഇവിടെ സ്ഥലത്തിന് 2.5 കോടി വരെയാണ് വിപണി വില. ഇതാണ് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കർഷകരെ മുൻനിർത്തിയുള്ള മാഫിയ സംഘത്തി​െൻറ നീക്കത്തിന് പിന്നിൽ. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.