കൊച്ചി: വിദ്യാർഥികൾക്കും ലഹരി പാർട്ടികൾക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പൊലീസ് പിടിയിൽ. കുമളി, കമ്പം എന്നിവിടങ്ങളിൽനിന്ന് ബൈക്കിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന നോർത്ത് പറവൂർ കരുമാല്ലൂർ ചില്ലിക്കൂട്ടത്തിൽ അജീഷ് സുരേഷ് (19), ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ ബാബു നന്ദനത്തിൽ കിരൺബാബു (18), തണ്ടശേരി ലിബിൻ (20) എന്നിവർ 400 ഗ്രാം കഞ്ചാവുമായും ചങ്ങനാശ്ശേരി സ്വദേശികളായ പടനിലം എബിൻ (18), കണ്ടത്തിപ്പറമ്പിൽ എബിൻ തോമസ് (18), കോട്ടയം സ്വദേശി ശരൺ (18) എന്നിവർ 300 ഗ്രാം കഞ്ചാവുമായുമാണ് പിടിയിലായത്. പ്രധാന ലഹരി പാർട്ടികൾക്കെല്ലാം ഇവർ കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നെന്ന് പൊലീസ് പറഞ്ഞു. ജില്ല ൈക്രംബ്രാഞ്ച് അസി. കമീഷണർ എം. രമേശ്കുമാറിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഷാഡോ എസ്.െഎ ഹണി കെ. ദാസിെൻറ നേതൃത്വത്തിൽ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇവർ. കടവന്ത്ര എസ്.െഎ എ.കെ. സജീവിെൻറയും എറണാകുളം ടൗൺ എസ്.െഎ സുനുമോെൻറയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫിസർമാരായ ഹരിമോൻ, സനോജ്, ഷാജി, ഷൈമോൻ, സുനിൽ, അനിൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.