കോതമംഗലം: സംസ്ഥാനത്തെ ആദ്യ സമ്പൂർണ സാക്ഷാരത പഞ്ചായത്തായ പോത്താനിക്കാട് 30 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിച്ച് ഊര്‍ജ സംരക്ഷണത്തിന് മാതൃക തീർക്കാനൊരുങ്ങുന്നു. പഞ്ചായത്ത് ഓഫിസിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതി, ഈ സ്ഥാപനങ്ങളിലും തെരുവുവിളക്കുകളിലും ഉപയോഗിക്കും. 25 ലക്ഷം ചെലവില്‍ ഈ സാമ്പത്തിക വര്‍ഷം ഒറ്റഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കും. മിച്ചവൈദ്യുതി കെ.എസ്.ഇ.ബിക്കും 18 ആശ്രയ കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കാനും പദ്ധതിയുണ്ട്. പ്രതിമാസം 50,000 രൂപയിലധികം വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവിടുന്ന പഞ്ചായത്തിന് പദ്ധതി യാഥാർഥ്യമായാൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനും. ഈ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുമാകുമെന്നും പദ്ധതിയുടെ പ്രാരംഭപ്രവര്ത്തങ്ങള്ക്ക് തുടക്കമായെന്നും പ്രസിഡൻറ് അലക്സി സ്കറിയ, വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.