പള്ളിയാക്കൽ സഹ. ബാങ്കിെൻറ കൃഷി മാതൃകപരം ^ടി.വി. രാജേഷ് എം.എൽ.എ

പള്ളിയാക്കൽ സഹ. ബാങ്കി​െൻറ കൃഷി മാതൃകപരം -ടി.വി. രാജേഷ് എം.എൽ.എ പറവൂർ: കേരളത്തിലെ സഹകരണമേഖലക്ക് ഏഴിക്കര പള്ളിയാക്കൽ മോഡൽ കൃഷി വഴികാട്ടിയും പ്രചോദനവുമാണെന്ന് ടി.വി. രാജേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. കല്യാശേരി നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സഹകരണ ബാങ്ക് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരടക്കം 40അംഗ സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കും അതി​െൻറ കീഴിെല സ്വാശ്രയസംഘങ്ങളുടെ കൃഷിയിടങ്ങളും സന്ദർശിച്ചു. ജനങ്ങളുമായുള്ള ഇത്തരം ബന്ധമാണ് ബാങ്കി​െൻറ വളർച്ചക്ക് കാരണം. പള്ളിയാക്കൽ മാതൃക കല്യാശേരി നിയോജക മണ്ഡലത്തിൽ പകർത്താൻ ആത്മവിശ്വാസം നൽകുന്നതാണ് സന്ദർശനമെന്നും ടി.വി. രാജേഷ് പറഞ്ഞു. രാവിലെ 10ന് ഏഴിക്കരയിലെത്തിയ സംഘത്തെ ബാങ്ക് പ്രസിഡൻറ് പി.പി. ഏലിയാസ്, സെക്രട്ടറി എം.പി. വിജയൻ, ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബാങ്കി​െൻറ ഓണക്കാല പച്ചക്കറി നടീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘം പച്ചക്കറി, വാഴ, ക്ഷീരം, കോഴി, താറാവ്, കുറ്റിമുല്ല, പൊക്കാളി കൃഷിയിടങ്ങൾ സന്ദർശിച്ചു. ഉച്ചക്കുശേഷം ബാങ്ക് സേവനകേന്ദ്രം ഹാളിൽ നടന്ന അവലോകനയോഗത്തിൽ പി.പി. ഏലിയാസ് അധ്യക്ഷത വഹിച്ചു. എം.പി. വിജയൻ സംശയ നിവാരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.