രോഗപ്രതിരോധ മരുന്ന് വിതരണം

ആലങ്ങാട്: ദ്രുതകർമ സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയും ആലങ്ങാട് പഞ്ചായത്തും സംയുക്തമായി പനിക്കും വിവിധ പകർച്ചവ്യാധികൾക്കും പ്രതിരോധ മരുന്ന് വിതരണം നടത്തി. കോടുവഴങ്ങ എസ്.എൻ ലൈബ്രറിയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ് ഗോപുരത്തിങ്കൽ, വാർഡ് വികസന സമിതി അംഗങ്ങളായ സി.എ. പുരുഷൻ, വാസുദേവൻ പിള്ള, ആശ വർക്കർമാർ, ഹോമിയോ ആശുപത്രി ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.