വിദ്യാഭ്യാസ സ്കോളർഷിപ്​ വിതരണം

എടവനക്കാട്: കറുകപ്പാടത്ത് ചാരിറ്റബിൾ ട്രസ്റ്റി​െൻറ വിദ്യാഭ്യാസ സഹായ വിതരണം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ ട്രസ്റ്റ് കാര്യദർശി ടി.കെ. ഹസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.എം.എച്ച്.എസ്, സ​െൻറ് അംബ്രോസ് യു.പി സ്കൂൾ, ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെ 113 വിദ്യാർഥികളാണ് സഹായത്തിന് അർഹത നേടിയത്. ട്രസ്റ്റ് അംഗം നിസു കെ. ഹുസൈൻ സഹായം വിതരണം ചെയ്തു. പ്രധാനാധ്യാപകരായ ശ്രീകല, അജിത കുമാരി, റെക്സി എന്നിവർ സഹായധനം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം മനാഫ് മനേഴത്ത്, പി.ടി.എ പ്രസിഡൻറ് എം.ബി. അയ്യൂബ്, ട്രസ്റ്റ് മാനേജർ പ്രകാശൻ കാവുങ്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.