ഐലൻഡ്​​^വല്ലാര്‍പാടം റോ റോ സർവിസ് ഉടന്‍ പുനരാരംഭിക്കണമെന്ന് ട്രെയിലര്‍ ഉടമകള്‍

ഐലൻഡ്-വല്ലാര്‍പാടം റോ റോ സർവിസ് ഉടന്‍ പുനരാരംഭിക്കണമെന്ന് ട്രെയിലര്‍ ഉടമകള്‍ മട്ടാഞ്ചേരി: കൊച്ചി തുറമുഖെത്തയും -വല്ലാർപാടം ടെർമിനലിെനയും ബന്ധപ്പെടുത്തി നടത്തിയിരുന്ന റോ-റോ സർവിസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചിന്‍ കണ്ടെയ്നര്‍ കാരിയര്‍ ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊച്ചി തുറമുഖത്തുനിന്ന് വല്ലാര്‍പാടം ടെര്‍മിനലിലേക്കുള്ള ഏറ്റവും െചലവ് കുറഞ്ഞതും സുഗമമവും സമയലാഭവുമുള്ള റോ റോ സർവിസ് നിശ്ചലമായിട്ട് ഒരുമാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ വല്ലാര്‍പാടത്തുനിന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് ചുറ്റി ഒരു ഭാഗത്തേക്ക് മാത്രം 40 കിലോമീറ്റര്‍ താണ്ടിയാണ് വാഹനങ്ങള്‍ ഐലൻഡില്‍ എത്തുന്നത്. റോ റോ സര്‍വിസ് ഉണ്ടായിരുന്നപ്പോള്‍ ഒരു മണിക്കൂര്‍കൊണ്ട് എത്തിയിടത്ത് ഇപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തുന്നത്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പോര്‍ട്ട് ട്രസ്റ്റുമായി യോജിച്ച് സര്‍വിസ് മുന്നോട്ട് കൊണ്ടുപോകാനാകാത്തത് മൂലമാണ് കരാറുകാരായ ലോട്ട്സ് ഷിപ്പിങ്ങ് പറയുന്നത്. പാര്‍ക്കിങ് വിഷയത്തിലും കുറ്റകരമായ അനാസ്ഥയാണ് പോര്‍ട്ട് തുടരുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പോര്‍ട്ട് പോലെതന്നെ ഏറെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഒരു മേഖലയാണ് എണ്ണക്കമ്പനികളുടെ ഇന്ധന വിതരണ സംവിധാനം. ദിവസേന ഇന്ധനമെടുക്കാന്‍ ഇരുമ്പനത്തെത്തുന്ന 1200ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ സൗകര്യം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഓയില്‍ കമ്പനികളുടെ മാതൃകയില്‍ വല്ലാര്‍പാടത്തും കണ്ടെയ്നര്‍ വാഹനങ്ങള്‍ക്ക് പര്യാപ്തമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗജന്യ നിരക്കില്‍ ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികളായ ടി.പി. സുമന്‍, ടോമി തോമസ്, ജെ.എച്ച്. ലത്തീഫ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.