വൈറ്റില ​ഫ്ലൈ ഒാവർ നിർമാണം 2019 പകുതിയോടെ പൂർത്തിയാക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: നിർദിഷ്ട വൈറ്റില ഫ്ലൈഒാവർ നിർമാണം 2019 പകുതിയോടെ പൂർത്തിയാക്കാനാവുമെന്ന് സർക്കാർ ഹൈകോടതിയിൽ. 95.75 കോടിയുടെ പദ്ധതിക്ക് ജൂൺ 17ന് ഭരണാനുമതി ലഭിച്ചു. തുടർനടപടികൾ ചെയ്യേണ്ടത് ഫണ്ടിങ് ഏജൻസിയായ കിഫ്ബിയും സ്െപഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) ആയ കേരള റോഡ് ഫണ്ട് േബാർഡുമാണെന്ന് പൊതുമരാമത്ത് ഡെപ്യൂട്ടി സെക്രട്ടറി ടി.ആർ. ജയപാൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. ഫ്ലൈഒാവർ നിര്‍മാണം നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാൻ നൽകിയ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. ഫ്ലൈഒാവറി​െൻറ പേരിൽ ടോൾ ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ നേരേത്ത കോടതിയെ അറിയിച്ചിരുന്നു. അതിനാലാണ് സർക്കാർതന്നെ നിർമാണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എത്രയും വേഗം നിർമാണം തുടങ്ങാൻ കോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ നടപടികൾ വേഗത്തിലാക്കി. മേയ് 10ന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചു. കേരള റോഡ് ഫണ്ട് േബാർഡിനെ എസ്.പി.വിയായി തീരുമാനിക്കുന്നത് അങ്ങനെയാണ്. 95.75 കോടിയുടെ പദ്ധതി റിപ്പോർട്ട് കെ.ആർ.എഫ്.ബി സി.ഇ.ഒ ഭരണാനുമതിക്കായി സമർപ്പിച്ചു. കിഫ്ബിയുടെ അനുമതിക്കും സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി ആവശ്യപ്പെട്ട വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് ദേശീയപാത ചീഫ് എൻജിനീയറോട് പൊതുമരാമത്ത് വകുപ്പും ആവശ്യപ്പെട്ടു. നിർമാണം എപ്പോൾ തുടങ്ങി എപ്പോൾ തീർക്കുമെന്ന കാര്യം വ്യക്തമാക്കാൻ കെ.ആർ.എഫ്.ബിയോടും കിഫ്ബിയോടും അഭ്യർഥിച്ചു. കെ.ആർ.എഫ്.ബി സി.ഇ.ഒ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതു സംബന്ധിച്ച മറുപടി അയച്ചു. വിശദ പദ്ധതി റിപ്പോർട്ട് കിഫ്ബി പരിശോധിക്കുകയാണെന്നും ജൂലൈ 21ലെ യോഗത്തിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മറുപടിയിൽ വ്യക്തമാക്കിയത്. കെ.ആർ.എഫ്.ബി സമർപ്പിച്ച സമയബന്ധിത പട്ടിക പ്രകാരം കിഫ്ബിയുടെ അനുമതി ലഭിച്ചാൽ ആഗസ്റ്റ് നാലിന് ടെൻഡർ നടപടികൾ ആരംഭിക്കാനാവും. നവംബർ നാലോടെ കരാറുകാരെ കണ്ടെത്തുന്ന പ്രക്രിയ പൂർത്തീകരിക്കാനും 18 മാസം കൊണ്ട് പണി പൂർത്തിയാക്കാനുമാവും. നിശ്ചിത സമയത്ത് നിർമാണം പൂർത്തീകരിക്കാനുള്ള എല്ലാ പരിശ്രമങ്ങളും സർക്കാർ ഭാഗത്തുനിന്നുണ്ടാകുമെന്നും വിശദീകരണ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.