എൻ.ഡി.എ വിപുലീകരിക്കാൻ ബി.ജെ.പി; ലക്ഷ്യം ക്രൈസ്​തവ സമൂഹം

കൊച്ചി: ലോക്സഭ െതരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്ത് എൻ.ഡി.എ വിപുലീകരിക്കാൻ കൊച്ചിയിൽ ചേർന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ഇതോടൊപ്പം ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള കർമപരിപാടികളും ആവിഷ്കരിക്കും. ബി.ജെ.പി പോഷകസംഘടനയായ ന്യൂനപക്ഷ മോർച്ച കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.എം. മാണി പെങ്കടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കെ പുതിയ തീരുമാനത്തിന് ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹമടക്കം കേരളത്തില്‍ സ്വാധീനമുള്ള ജനവിഭാഗങ്ങളെ കൂട്ടുപിടിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സമിതി യോഗശേഷം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.എം. മാണി ബി.ജെ.പിയിലേക്ക് വരുമോ എന്ന ചോദ്യത്തോടായിരുന്നു ഇൗ പ്രതികരണം. രാഷ്ട്രീയത്തില്‍ അസാധ്യമായി ഒന്നുമില്ല. ക്രൈസ്തവ സമൂഹത്തിന് മോദി സര്‍ക്കാറിനെക്കുറിച്ച് മതിപ്പാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവരുടെ സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എൻ.ഡി.എ വിപുലീകരിക്കാന്‍ കേന്ദ്രത്തില്‍നിന്ന് സംസ്ഥാന ഘടകത്തിന് നിര്‍ദേശമുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു. ന്യൂനപക്ഷ മോർച്ചയുടെ ചടങ്ങിൽ പെങ്കടുക്കവെ റോസപ്പൂവിെനക്കാള്‍ ഗാംഭീര്യം താമരപ്പൂവിനാെണന്ന മാണിയുടെ പരാമർശത്തിന് നിലവിലെ സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ മാനങ്ങളുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മുന്നണി വിപുലീകരിക്കാനുള്ള തീരുമാനം. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൂന്നിന് എല്ലാ ജില്ലയിലെയും ഡി.എം.ഒ ഓഫിസുകളിലേക്ക് ബി.ജെ.പി ബഹുജന മാര്‍ച്ചും ധർണയും നടത്തും. പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും സര്‍ക്കാര്‍ അടിയന്തരമായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കണം. ദുരഭിമാനം വെടിഞ്ഞ് പിണറായി സര്‍ക്കാര്‍ കേന്ദ്രത്തി​െൻറ സഹായം തേടണം. ജൂലൈ ഒന്നിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡോക്‌ടേഴ്‌സ് സെല്ലി​െൻറയും സേവാഭാരതിയുെടയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് പനിക്ലിനിക്കുകള്‍ ആരംഭിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ 10ന് എല്ലാ ജില്ല കേന്ദ്രത്തിലേക്കും ബഹുജന മാര്‍ച്ചും ധർണയും സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, വി. മുരളീധരന്‍, എ.എൻ. രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.