അഴിമതിക്കാരായ ജീവനക്കാരെ സർവിസിൽനിന്ന്​ പിരിച്ചുവിടണം ^ജോയൻറ് കൗൺസിൽ

അഴിമതിക്കാരായ ജീവനക്കാരെ സർവിസിൽനിന്ന് പിരിച്ചുവിടണം -ജോയൻറ് കൗൺസിൽ കോതമംഗലം: അഴിമതിക്കാരായ ജീവനക്കാരെ സർവിസിൽ തുടരാൻ അനുവദിക്കരുതെന്നും അതിനായി നിലവിലുള്ള ചട്ടങ്ങൾ അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും ജോയൻറ് കൗൺസിൽ കോതമംഗലം മേഖല സമ്മേളനം ആവശ്യപ്പെട്ടു. സിവിൽ സർവിസിലെ അഞ്ച് ശതമാനം വരുന്ന ജീവനക്കാർ ചെയ്യുന്ന അഴിമതിയിൽ ജീവനക്കാരെ മൊത്തം അഴിമതിക്കാരാണെന്ന് ചിത്രീകരിച്ച് മനോവീര്യം തകർക്കുന്ന നടപടിയിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന ഇടതുപക്ഷ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണം. മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണം. താലൂക്ക് ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറർ സി. ബ്രഹ്മഗോപാലൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എ. സജി, എസ്.കെ.എം. ബഷീർ, വി.കെ. ജിൻസ്, എം.ജി. പ്രസാദ്, കെ.പി. സുനിൽകുമാർ, എം.ആർ. രതീഷ്, ഇ.പി. ജോർജ്, എ.ആർ. വിശ്വനാഥൻ, പി.എം. ശിവൻ, എ.ആർ. വിനയൻ, കെ.എസ്. ഗോപിനാഥൻ, ഇ.പി. സാജു, പി.ജി. സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. സുരേന്ദ്രൻ (പ്രസി), കെ.എ. സജി (സെക്ര), എം.ആർ. രതീഷ് (ട്രഷ). ഭിന്നശേഷി കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് കോതമംഗലം: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി അസ്ഥിരോഗ വിദഗ്ധൻ ഡോ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എസ്.എം. അലിയാർ അധ്യക്ഷത വഹിച്ചു. എ.ജി. സിജു, ബി. രശ്മി, സ്മിത മനോഹർ എന്നിവർ സംസാരിച്ചു. ജൂലൈ ഏഴിന് മാനസിക വെല്ലുവിളികളും പഠന പ്രയാസം നേരിടുന്നവർക്കും, 14ന് ശ്രവണ, കാഴ്ച്ച വെല്ലുവിളി നേരിടുന്നവർക്കും ക്യാമ്പുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.