പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും

* മലബാറിൽ ആയിരക്കണക്കിന് വിദ്യാർഥികൾ സീറ്റില്ലാതെ പുറത്ത് തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കും. സംസ്ഥാനത്ത് 2073 സ്കൂളുകളിലായി 2,87,598 സീറ്റുകളിൽ ഏകജാലക സംവിധാനംവഴി 2,86,793 സീറ്റുകളിൽ അലോട്ട്മ​െൻറ് നടന്നു. 805 സീറ്റുകളാണ് ഇനി സംസ്ഥാനത്ത് ആകെ ഒഴിവുള്ളത്. ഒഴിവുള്ള സീറ്റുകൾ സപ്ലിമ​െൻററി അലോട്ട്മ​െൻറ് നടത്തി നികത്തും. 4,96,347 അപേക്ഷകളാണ് ഇക്കുറി പ്ലസ് വൺ പ്രവേശനത്തിനായി ലഭിച്ചത്. മലബാറിലെ ജില്ലകളിൽ സീറ്റ് ക്ഷാമം രൂക്ഷമായിരിക്കെയാണ് വ്യാഴാഴ്ച ക്ലാസുകൾ തുടങ്ങുന്നത്. മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകരിൽ പകുതിപ്പേർക്ക് പോലും പ്രവേശനം ലഭിച്ചിട്ടില്ല. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മ​െൻറ് േക്വാട്ട സീറ്റുകളും അൺ എയ്ഡഡ് സീറ്റുകളും പരിഗണിച്ചാൽ പോലും ഇരുപത്തയ്യായിരത്തോളം വിദ്യാർഥികൾക്ക് മലപ്പുറം ജില്ലയിൽ മാത്രം പ്ലസ് വൺ പ്രവേശനം ലഭിക്കില്ല. കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും സീറ്റ് ക്ഷാമമുണ്ട്. മാനേജ്െമൻറ്, കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലെ പ്രവേശനം പൂർത്തിയാകുന്നതോടെ സീറ്റ് ക്ഷാമത്തി​െൻറ യഥാർഥ ചിത്രം പുറത്തുവരും. അവശേഷിക്കുന്ന വിദ്യാർഥികൾക്ക് ഇത്തവണയും ഒാപൺ സ്കൂളിനെ തന്നെ ആശ്രയിക്കേണ്ടിവരും. സപ്ലിമ​െൻററി അലോട്ട്മ​െൻറ് അപേക്ഷ ജൂലൈ ആറിന് സമർപ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മ​െൻറ് ഒന്നും ലഭിച്ചിട്ടില്ലാത്തവർക്കും നിലവിെല അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമ​െൻററി അലോട്ട്മ​െൻറിന് അപേക്ഷിക്കാം. അതേസമയം, സപ്ലിമ​െൻററി അലോട്ട്മ​െൻറുകൾ പൂർത്തിയാകുന്നതുവരെ പ്ലസ് വൺ പ്രവേശനം പത്തുദിവസം നീട്ടണമെന്ന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതായി സൂചനയുണ്ടായിരുന്നു. എന്നാൽ, ആകെ ഒഴിവുള്ള 805 സീറ്റ് നികത്താനായി ക്ലാസുകൾ തുടങ്ങുന്നത് 10 ദിവത്തേക്ക് നീട്ടേണ്ട സാഹചര്യം വിദ്യാർഥികളെ ദ്രോഹിക്കുന്നതായിരിക്കുമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റി​െൻറ വിലയിരുത്തൽ. കമീഷൻ ഉത്തരവ് ബുധനാഴ്ച വൈകീട്ടുവരെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുമില്ല. ജൂണിൽതന്നെ ക്ലാസുകൾ ആരംഭിച്ചില്ലെങ്കിൽ ഈ വർഷം 180 ദിവസംപോലും ലഭിക്കില്ലെന്നുകണ്ടാണ് വ്യാഴാഴ്ച ക്ലാസുകൾ ആരംഭിക്കുന്നതെന്ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി.പി. പ്രകാശൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.