ചെല്ലാനത്ത് കടൽ ക്ഷോഭം രൂക്ഷം: നൂറോളം വീട്ടിൽ വെള്ളം കയറി

പള്ളുരുത്തി: കാലവർഷം കനത്തതോടെ ചെല്ലാനത്ത് കടൽ പ്രക്ഷുബ്ധമായി. കഴിഞ്ഞ മൂന്നുദിവസമായി ചെറിയതോതിൽ കടൽക്ഷോഭം ഉണ്ടായെങ്കിലും ബുധനാഴ്ച പകൽ വേലിയേറ്റ സമയത്താണ് ശക്തമായ കടൽക്ഷോഭമുണ്ടായത്. ചെല്ലാനം ആലുങ്കൽ കടപ്പുറം, ബസാർ, കമ്പനിപ്പടി, ഗണപതികാട് എന്നിവിടങ്ങളിലാണ് കടൽകയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. കടൽവെള്ളം ഇരച്ചുകയറിയതിനെത്തുടർന്ന് വേളാങ്കണ്ണി കടപ്പുറത്തിന് സമീപം കാളിപറമ്പിൽ അഗസ്റ്റി​െൻറ വീടി​െൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണു. പ്രദേശത്തെ നൂറോളം വീട് വെള്ളത്തിലാണ്. കാളിപറമ്പിൽ അഗസ്റ്റി​െൻറ വീടുനിർമാണത്തിന് ശേഖരിച്ച ചരലും മണലും കടലെടുത്തു. വീട്ടുപകരണങ്ങളും പാത്രങ്ങളുമെല്ലാം കടൽവെള്ളത്തിൽ ഒഴുകിനടക്കുകയാണ്. കക്കൂസുകൾ പലതിലും വെള്ളം കയറി കടൽമണ്ണ് നിറഞ്ഞതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമിക കൃത്യം നിർവഹിക്കാനാവാതെ ദുരിതത്തിലാണ്. പതിവിൽനിന്ന് വിപരീതമായി ഇത്തവണ കടൽഭിത്തി ബലപ്പെടുത്തൽ നടത്താത്തതാണ് കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാൻ ഇടയാക്കിയിരിക്കുന്നത്. ഓരോ വീട്ടുകാരും താൽക്കാലിക മണൽവാട വീടിനു മുന്നിൽ തീർത്തിട്ടുണ്ടെങ്കിലും കടൽകയറ്റത്തിൽ ഇവയെല്ലാം തകർന്നു. കടൽഭിത്തികൾ പല മേഖലയിലും താഴേക്ക് ഇരുന്നതിനാൽ കടൽഭിത്തിയും കടന്ന് പലയിടത്തും വെള്ളം ഇരച്ചുകയറുകയാണ്. അതേസമയം, കടൽക്ഷോഭം മുന്നിൽക്കണ്ട് തീരദേശ ജനതയെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റാൻ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പലരും ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.