കെ.എസ്.ആര്‍.ടി.സി ബസ് പള്ളിയുടെ മതില്‍ തകര്‍ത്തു

ആലുവ: നിയമം തെറ്റിച്ചോടിയ കെ.എസ്.ആര്‍.ടി.സി. ബസ് പള്ളിയുടെ മതില്‍ തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം. അങ്കമാലി- ആലപ്പുഴ ടൗണ്‍ ടു ടൗണ്‍ കെ.എസ്.ആർ.ടി.സി. ബസാണ് ദേശീയപാതയില്‍നിന്ന് ഏറെ മാറിയുള്ള മതില്‍ ഇടിച്ചത്. ഡ്രൈവറുടെ നിയമലംഘനമാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അങ്കമാലിയില്‍നിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. പറവൂര്‍ കവലയില്‍ എത്തിയപ്പോള്‍ ഗതാഗതക്കുരുക്ക് കണ്ടതോടെ മറികടക്കാനായി സർവിസ് റോഡിലൂടെ തിരിച്ചുവിട്ടു. തോട്ടക്കാട്ടുകരയില്‍ നിയമം ലംഘിച്ച് വീണ്ടും ദേശീയപാതയിലേക്ക് കടക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചു. എന്നാല്‍, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്‌ഥന്‍ കടത്തിവിട്ടില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള സ​െൻറ് ആന്‍സ് പള്ളി മുറ്റത്ത് ബസ് വളക്കാന്‍ ശ്രമിച്ചപ്പോഴാണ് മതിലില്‍ ഇടിച്ചത്. ക്യാപ്‌ഷൻ ea57 ksrtc acci നിയമം ലംഘിച്ച് ഓടിയ കെ.എസ്.ആർ.ടി.സി. ബസ് പള്ളിമതില്‍ ഇടിച്ച് തകര്‍ത്തപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.