'അമ്മക്കിളിക്കൂട്': ഏഴാമത്തെ വീടി​െൻറ നിർമാണം തുടങ്ങി

ചെങ്ങമനാട്: അന്‍വർ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ ഏഴാമത്തെ വീടി​െൻറ നിർമാണം ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുളവന്‍കുന്നില്‍ ആരംഭിച്ചു. കുളവന്‍കുന്ന് പള്ളിപ്പറമ്പില്‍ വീട്ടില്‍ സരസു ചന്ദ്രന് ലുലുഗ്രൂപ്പി​െൻറ സ്പോണ്‍സര്‍ഷിപ്പിലാണ് വീട് നിർമിച്ചുനല്‍കുന്നത്. എം.എ. യൂസുഫലിയുടെ പേഴ്സനല്‍ സെക്രട്ടറി ഇ.എ. ഹാരിസും അന്‍വർ സാദത്ത് എം.എല്‍.എയും ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിംകുട്ടി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കപ്രശ്ശേരി, കെ.എം. അബ്ദുല്‍ഖാദര്‍, എം.ജെ. ജോമി, കെ.ജെ. എല്‍ദോസ്, എ.എസ്.ബാബു, ഇ.കെ. വേണുഗോപാല്‍, സി.എസ്. അസീസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം വി.എന്‍. സജീവ്കുമാര്‍ സ്വാഗതവും കെ.ആര്‍. രാജന്‍ നന്ദിയും പറഞ്ഞു. കനത്ത മഴയിൽ വീട് തകർന്നു ചെങ്ങമനാട്: കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയിൽ പാലപ്രശ്ശേരി ചെറൂളില്‍ സി.എ. ബഷീറി​െൻറ വീടി​െൻറ അടുക്കള ഭാഗത്തെ ചിമ്മിണി പൂര്‍ണമായി നിലം പൊത്തി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. വീടിനകത്തുണ്ടായിരുന്ന ബഷീറി​െൻറ ഉമ്മയും ഭാര്യയും രണ്ടുവയസ്സായ കുഞ്ഞും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചിമ്മിണിയുടെ ഇടിച്ചിലില്‍ ഭിത്തികള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. വാര്‍ഡ് മെംബര്‍ കെ.എം.അബ്ദുല്‍ഖാദറി​െൻറ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.