റെയിൽവേ വൈദ്യുതി ലൈനിൽ വീണ്​ മരത്തിന്​ തീപിടിച്ചു

കളമശ്ശേരി: റെയിൽവേ വൈദ്യുതി ലൈനിൽ വീണ മരത്തിന് തീപിടിച്ചു. ഇതേത്തുടർന്ന് ഒന്നേകാൽ മണിക്കൂർ ഇതുവഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കളമശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. രാവിലെ മുതൽ തുടങ്ങിയ കനത്ത മഴക്കിടെ ഈ ഭാഗത്തെ വീട്ടുമുറ്റത്തുനിന്ന മന്ദാരമരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതോടെ ആലുവ-എറണാകുളം ലൈനിലെ 25000 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈൻ പൊട്ടി താഴെ വീണു. പത്ത് മിനിറ്റോളം കത്തിയമരം പിന്നീട് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജീവനക്കാർ വെട്ടിമാറ്റി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് കണ്ണൂർ-ആലപ്പുഴ ട്രെയിൻ കളമശ്ശേരി സ്റ്റേഷനിൽ പിടിച്ചിട്ടു. തടസ്സങ്ങൾ നീങ്ങി വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ച ശേഷം പതിനൊന്നേകാലോടെ ട്രെയിൻ കടത്തിവിട്ടു. മരംവീണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.