ആലപ്പുഴ ലൈവ്​

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം മനുഷ്യമനസ്സി​െൻറ സ്വാഭാവിക ഭാവനയെയും ചിന്താശേഷിയെയും അസ്വാഭാവികമായ സാങ്കല്‍പിക ലോകത്തിലൂടെ നയിക്കാന്‍ സഹായിക്കുന്ന എന്തും ലഹരി വസ്തുവാണ്. മദ്യം, പുകവലി, മയക്കുമരുന്ന് ഉപയോഗം, സംഗീതം, സങ്കുചിത മതചിന്ത, രാഷ്ട്രീയ ചിന്ത, വ്യക്തി ചിന്ത എന്നിങ്ങനെ നീളുന്നു അത്. ഒരു വ്യക്തി ലഹരിക്ക് അടിമയാണെന്ന് പറയുമ്പോള്‍ ഏത് തരം ലഹരി എന്നത് അങ്ങേയറ്റം പ്രസക്തമാകുന്നു. ഇന്ന് സാധാരണയായി കാണുന്നതും സമൂഹത്തി​െൻറ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ നിലനില്‍ക്കുന്നതുമായ മൂന്ന് ദുശ്ശീലങ്ങളാണ് മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവ. മനുഷ്യരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ ആരോഗ്യവും ബുദ്ധിശക്തിയും ക്രിയാശക്തിയും നശിപ്പിക്കുന്ന ഇവയെപ്പറ്റിയുള്ള അറിവും പ്രതികരണവും അപര്യാപ്തമാണ്. വിലക്കപ്പെട്ടവ രുചിച്ചുനോക്കാനും അനുഭവിക്കാനും ഉള്ള പ്രകൃത്യ ഉള്ള ഒരു ആഗ്രഹവും ജിജ്ഞാസയും ബോധവത്കരണത്തി​െൻറ അഭാവും പ്രധാന കാരണം തന്നെയാണ്. കൂട്ടുകാരുമൊത്ത് വിജയം ആഘോഷിക്കാൻ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ചിലരാകട്ടെ കൂട്ടുകാരുടെ മുന്നില്‍ ചെറുതാകാതിരിക്കാൻ ആദ്യമായോ അല്ലാതെയോ ഉപയോഗിച്ചു തുടങ്ങുന്നു. ചിലര്‍ ജീവിതദുഃഖങ്ങള്‍ മറക്കാൻ തങ്ങളുടെ സ്വബോധത്തെ താൽക്കാലികമായി മദ്യത്തില്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മോര്‍ഫിൻ, പെത്തഡിന്‍, ഫിനോബോര്‍വിറ്റോണ്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ തുടങ്ങുന്നവര്‍ അവക്ക് അടിപ്പെടാനുള്ള സാധ്യത വളരെയാണ്. കഞ്ചാവ്, എൽ.എസ്.ഡി തുടങ്ങിയവയും ചുണ്ടില്‍ പുകയുന്ന ബീഡിയും കലാകാര​െൻറ സര്‍ഗപ്രതിഭയെ വർധിപ്പിക്കുമെന്ന മിഥ്യാധാരണ പരക്കെയുണ്ട്. ചില കവികൾ, സംഗീത വിദഗ്ധര്‍, ചിത്രകാരന്മാര്‍ ലഹരിക്ക് അടിമകളായിരുന്നു എന്നതാണ്‌ ഈ അബദ്ധധാരണക്ക് കാരണം. ഇക്കൂട്ടരെ അനുകരിക്കുന്ന ഒരു വിഭാഗവും സമൂഹത്തിൽ ഇന്നുണ്ട്. ഇന്ന് വിദ്യാർഥികളുടെ ഇടയില്‍ തുടങ്ങിവരുന്ന മറ്റൊരു ലഹരിപ്രയോഗമാണ് 'പെപ്' ഗുളികകളുടെ ഉപയോഗം. പരീക്ഷയടുക്കുമ്പോള്‍ ഉറക്കമിളച്ചിരിക്കാനും ബുദ്ധിശക്തിക്കും വേണ്ടി ഡെക്സ്ഡ്രിൻ, മെത്തഡ്രിന്‍ തുടങ്ങിയ ഗുളികകള്‍ ശീലിക്കുന്നവര്‍ ക്രമേണ അതില്ലാതെ ജിവിക്കാനാവാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ജില്ലയിലെ എക്സൈസ് ആന്‍ഡ് എൻഫോഴ്സ്മ​െൻറി​െൻറ പ്രവർത്തനങ്ങൾ 1. മേഖല തിരിച്ചുള്ള 24 മണിക്കൂർ പട്രോളിങ് 2. ഒരു ദിവസം ഒരു കോട്പാ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡക്ട് ആക്ട്) പ്രകാരം കേസുകൾ കണ്ടെത്തുക 3. മദ്യഷാപ്പുകളുടെ നിരീക്ഷണം കർശനമാക്കുക 4. മൊബൈൽ ലാബി​െൻറ പ്രവർത്തനം കാര്യക്ഷമമാക്കുക 5. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാൻ സംവിധാനം 6. തദ്ദേശ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്തൽ 7. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഓപറേഷൻ ഭായി പരിശോധന 8. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളനികൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ എക്സൈസി​െൻറ പോരായ്മകൾ ജീവനക്കാരുടെ കുറവുതന്നെയാണ് പരിശോധനക്ക് എക്സൈസിന് വിലങ്ങുതടിയാകുന്നത്. 23 വനിത സി.ഒമാരുടെയും മൂന്ന് ഡ്രൈവറുടെയും തസ്തിക ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പൊലീസിനെപ്പോലെ സൈബർ സെൽ ഇല്ലാത്തത് പലപ്പോഴും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി വിൽപന നടത്തുന്ന വിരുതന്മാരെ പിടികൂടാൻ എക്സൈസിന് കഴിയുന്നില്ല. ഇവ കണ്ടെത്തണമെങ്കിൽ വകുപ്പി​െൻറ അനുമതിയോടെ പൊലീസി​െൻറ സഹായം തേടണം. ഇത് അന്വേഷണത്തിന് കാലതാമസം ഉണ്ടാക്കുന്നതായി അധികൃതർ പറയുന്നു. മയക്കുമരുന്ന് കേസുകളിൽ ജില്ലയിലെ കണക്ക് വർഷം പരിശോധന കേസിൽ ഉൾപ്പെട്ടവർ പിടിയിലായവർ ആകെ കേസുകൾ 2015 11619 1907 1741 2204 2016 12702 3091 2892 6042 2017 1050 96 96 550 (ജൂൺ 20 വരെ) കേസുകളിൽ വർധന ഉണ്ടാകുന്നുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെ പിടിക്കാൻ എക്സൈസിന് കഴിയാത്തത് വലിയ അപചയം തന്നെയാണ്. പുറത്തുനിന്നാണ് മയക്കുമരുന്നുകളും കഞ്ചാവുകളും വൻതോതിൽ എത്തുന്നത്. ഇതിന് തടയിടാൻ പരിശോധനകൾ മാത്രമാണ് ശാശ്വത പരിഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.