ഫിഫ ലോകകപ്പ് ഫുട്ബാൾ: വെളി മൈതാനത്ത് ഫ്ലഡ് ലൈറ്റ് സംവിധാനം സ്ഥാപിച്ചു

മട്ടാഞ്ചേരി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തി​െൻറ പരിശീലന വേദികളിൽ ഒന്നായ ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചു തുടങ്ങി. യുദ്ധകാലാടിസ്ഥാനത്തിലാണ് ഒരുക്കം. മൈതാനെത്ത പുല്ലുപിടിപ്പിക്കൽ പൂർത്തിയായി. കാലവർഷം എത്തിയതോടെ പിടിപ്പിച്ച പുല്ലുകളും തഴച്ചുവളർന്നു. മൈതാനത്തിനു ചുറ്റും വേലി കെട്ടൽ പൂർത്തിയായി. മൈതാനത്ത് പരിശീലനത്തിന് എത്തുന്ന ടീമുകൾക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കലും പുരോഗമിക്കുന്നു. മറ്റൊരു പരിശീലന കേന്ദ്രമായ പരേഡ് മൈതാനിയിലും ദ്രുതഗതിയിലാണ് ഒരുക്കം നടക്കുന്നത്. കോരിച്ചൊരിയുന്ന മഴ വകവെക്കാതെയാണ് ഇവിടെയും ചുറ്റുവേലി നിർമാണം നടക്കുന്നത്. കൊച്ചിയിലെ കായികപ്രേമികളും ഫിഫ ലോകകപ്പ് നേരിൽ കാണാനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.